Saturday 26 November 2022 05:08 PM IST : By സ്വന്തം ലേഖകൻ

വീടുപണിയാൻ ഒരുങ്ങുകയാണോ? കൊച്ചിയിൽ ചെന്നാൽ ഫ്രീയായി കാണാം വനിത വീട് പ്രദർശനം...

exh1

ടെൻഷൻ ഇല്ലാതെ വീടുപണിയാനുള്ള അറിവുകളും കാഴ്ചകളും പങ്കുവയ്ക്കുന്ന വീട് പ്രദർശനം കാണാൻ വൻ ജനത്തിരക്ക്. കലൂർ ജവഹർ ലാൽ നെഹ്റു സ്റ്റേഡിയമാണ് കേരളത്തിലെ ഏറ്റവും വലിയ ആർക്കിടെക്ചർ ഡിസൈൻ പ്രദർശനത്തിന്റെ വേദി. രാവിലെ 11 മുതൽ രാത്രി എട്ട് വരെ പ്രദർശനം കാണാം. പ്രവേശനം സൗജന്യമാണ്.

exh2

വനിത വീട് മാസികയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കൊച്ചി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ പ്രമുഖ കമ്പനികളുടേതായി നൂറിലധികം സ്റ്റാളുകളുണ്ട്. മുൻനിര സാനിറ്ററിവെയർ ബ്രാൻഡ് സെറ ആണ് മുഖ്യ പ്രായോജകർ. ടെക് എനേബിൾഡ് കൺസ്ട്രക്‌ഷൻ കമ്പനി ബിൽഡ്നെക്സ്റ്റ് ആണ് പവേർഡ് ബൈ സ്പോൺസർ.

ex3

മറ്റെങ്ങും കാണാത്ത ഉൽപന്നങ്ങളുടെ നീണ്ടനിരയാണ് പ്രദർശനത്തിലുള്ളത്. റിമോട്ട് ഉപയോഗിച്ച് കാഴ്ച മറയ്ക്കാവുന്ന ഗ്ലാസ് പാർട്ടീഷൻ ആണ് ലാൻസെറ്റ് സ്റ്റാളിലെ കൗതുകക്കാഴ്ച. പുറത്ത് ആരാണ് വന്നത് എന്നറിയാൻ ചെറിയ ജനൽ കൂടി ഉൾപ്പെടുന്ന സ്റ്റീൽ വാതിൽ പെട്ര സ്റ്റാളിലുണ്ട്. സ്റ്റീൽ, ചെമ്പ് എന്നിവ കൊണ്ടു നിർമിച്ച ലക്ഷ്വറി വാതിലുകൾ കെൻസ സ്റ്റാളിൽ കണ്ടറിയാം. മൂന്നര ലക്ഷം രൂപ വരെ വിലയുള്ള മുൻവാതിൽ ഇവിടുണ്ട്.

ex4

ഫൈബർ കൊണ്ടുള്ള പ്ലാൻ്റർ ബോക്സ്, വെർട്ടിക്കൽ ഗാർഡൻ എന്നിവ റോജിൻസ് സ്റ്റാളിൽ കാണാം. ഉന്നത ഗുണനിലവാരമുള്ള ടെറാക്കോട്ട ജാളി, പോറോതോം കട്ട, ക്ലാഡിങ് പാനൽ എന്നിവ വീനർബർഗർ ഹീമസ് സ്റ്റാളിലുണ്ട്. റെഡിമെയ്ഡ് വാതിൽ, വെനീർ, ഫ്ലോറിങ്ങ് പാനൽ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരം ജാക്ക് വുഡ് സ്റ്റാളിലുണ്ട്.

ex6

പാളിച്ചകൾ പറ്റാതെ വീടുപണി പൂർത്തിയാക്കാനുള്ള അറിവുകൾ പങ്കുവയ്ക്കുന്ന സെമിനാറുകളും ശിൽപശാലകളും പ്രദർശനത്തിന്റെ ഭാഗമായുണ്ട്.

ex5

അവസാന വർഷ ആർക്കിടെക്ചർ വിദ്യാർഥികൾക്കായുള്ള കഥ തീസിസ് മത്സരത്തിന്റെ ഫൈനൽ റൗണ്ടും പ്രദർശനത്തോടനുബന്ധിച്ച് നടക്കും. തിരഞ്ഞെടുക്കപ്പെട്ടവർ ജൂറിക്കു മുന്നിൽ പ്രബന്ധം അവതരിപ്പിക്കും.

ലൈവ് പെയിന്റിങ് (സൂരജ്) ലൈവ് കാരിക്കേച്ചർ (കെ.പി.ഹക്കിം) ലൈവ് ബാൻഡ് (ട്വൈസ് ദ് ബ്ലിസ്, ഐലൻറ് പ്രോജക്ട്) എന്നിവയുമുണ്ടാകും.

പൂർണമായും ശീതീകരിച്ച വേദിയിലാണ് പ്രദർശനം. തിങ്കളാഴ്ച സമാപിക്കും.