ഇന്ന് നഗരങ്ങളിലെ ജനസംഖ്യ നാലിരട്ടിയായി വർദ്ധിച്ചു. 420 കോടിയിലധികം ആളുകൾ നഗരങ്ങളിൽ ജീവിക്കുന്നു. അതേസമയം, അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ സാന്ദ്രത ഉയരുകയും ചെയ്തു. ഊർജ ഉപയോഗത്തിന്റെ 75 ശതമാനവും ഗ്രീൻഹൗസ് ഇഫക്ടിന്റെ 70 ശതമാനത്തിനും കാരണം നഗരങ്ങളാണ്. അതുമൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം എല്ലാ രാജ്യങ്ങളെയും ബാധിക്കുന്നു. നൂറ്റാണ്ടിന്റെ മധ്യത്തോടെ 330 കോടി നഗരവാസികൾ കടുത്ത കാലാവസ്ഥാ പ്രത്യാഘാതങ്ങൾ മൂലം അപകടത്തിലായേക്കാം.

വർദ്ധിച്ചുവരുന്ന ജനസംഖ്യാ വളർച്ചയും നഗരങ്ങളിലേക്കുള്ള കുടിയേറ്റവും, കാലാവസ്ഥാ വ്യതിയാനവും മൂലം നഗരവാസികൾക്ക്, പ്രത്യേകിച്ച് ദരിദ്രർക്ക് അടിസ്ഥാന സേവനങ്ങൾ നൽകുന്നതിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. മാലിന്യ സംസ്കരണം, ഗതാഗതം, ഊർജം , വെള്ളം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സേവനങ്ങൾ സുസ്ഥിരവികസനത്തിലൂടെ ജനങ്ങൾക്ക് ഉറപ്പുവരുത്തേണ്ട കടമയും നഗരങ്ങൾക്കുണ്ട്.
∙ സൗരോർജമടക്കമുള്ള പുനരുപയോഗ ഉൗർജ മാർഗങ്ങളെ പ്രോത്സാപിഹ്ഹിക്കുക. പുനരുപയോഗിക്കുന്ന ഊർജത്തിന് മൊത്തം ആഗോള ഊർജ ആവശ്യത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും നൽകാൻ കഴിയും. അവ ഹരിതഗൃഹ വാതകങ്ങൾ ഉൽപാദിപ്പിക്കുകയോ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുകയോ ചെയ്യുന്നുമില്ല,∙ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കണം. EV യെ IC എൻജിൻ വാഹനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താഴെ പറഞ്ഞിരിക്കുന്ന മെച്ചങ്ങൾ ഉണ്ട്, ICE യുമായി താരതമ്യപ്പെടുത്തുമ്പോൾ EV- കൾക്ക് ചലിക്കുന്ന ഭാഗങ്ങൾ കുറവാണ്, അതിനാൽ EVകൾക്ക് കുറഞ്ഞ പരിപാലനമേ ആവശ്യമുള്ളൂ. ഉയർന്ന കാര്യക്ഷമത, കുറഞ്ഞ ഇന്ധനച്ചെലവ്, കുറഞ്ഞ പ്രവർത്തനച്ചെലവ് എന്നിവ ICE വാഹനങ്ങളെ അപേക്ഷിച്ച് EV കളെ ലാഭകരമാക്കുന്നു. ICE വാഹനങ്ങളെ അപേക്ഷിച്ച് EVക്ക് പുഴക്കുഴൽ ഉദ്വമനം ഇല്ല. പ്രാദേശിക വായു മലിനീകരണം കുറയ്ക്കാൻ EV സഹായിക്കും. ∙ EV ക്ക് ഗിയറുകളില്ല, ICE വാഹനങ്ങളേക്കാൾ ഡ്രൈവ് ചെയ്യാൻ വളരെ എളുപ്പമാണ്.

∙ ഒരു ജ്വലനത്തിന്റെയും മെക്കാനിക്കൽ ഡ്രൈവിന്റെയും അഭാവം EV കൾ കൂടുതൽ നിശബ്ദമാക്കുന്നു. വീട്ടിൽ തന്നെ EV ചാർജ് ചെയ്യുവാൻ സാധിക്കും.∙EV ഉടമകൾക്ക് സെക്‌ഷൻ 80EEB പ്രകാരം 150,000 രൂപ വരെ ആദായ നികുതി കിഴിവ് ക്ലെയിം ചെയ്യാം. രാജ്യത്തിന് ഇറക്കുമതി ചെയ്ത ഫോസിൽ ഇന്ധനത്തിന്റെ ആശ്രിതത്വം കുറയുന്നു. കെട്ടിടങ്ങൾ പരിസ്ഥിതി സൗഹാർദ്ദമാക്കുക.
വിവരങ്ങൾക്കു കടപ്പാട്: തോംസൺ സെബാസ്റ്റ്യൻ,എനർജി ടെക്നോളജിസ്റ്റ്, എനർജി മാനേജ്മെന്റ് സെന്റർ കേരള