Wednesday 26 October 2022 04:13 PM IST : By സ്വന്തം ലേഖകൻ

യങ് ആർക്കിടെക്ട്സ് ഫെസ്റ്റ് നാളെ മുതൽ

clt 1

യങ് ആർക്കിടെക്ട്സ് ഫെസ്റ്റിന് (യാഫ്) നാളെ കോഴിക്കോട് തുടക്കമാകും. സരോവരം കാലിക്കറ്റ് ട്രേഡ് സെന്റർ, ബയോ പാർക്ക് എന്നിവിടങ്ങളിലാണ് പരിപാടികൾ.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് കാലിക്കറ്റ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ദേശീയ യങ് ആർക്കിടെക്ട്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. രൂപകൽപനാ മികവിനുള്ള യങ് ആർക്കിടെക്ട് അവാർഡ്, ശിൽപശാല, സെമിനാർ തുടങ്ങിയ പരിപാടികൾ ഫെസ്റ്റിനോടനുബന്ധിച്ച് ഉണ്ടാകും. പൊതുജനങ്ങൾക്കായി ബയോ പാർക്കിൽ അർബൻ അങ്ങാടിയും ഒരുക്കുന്നുണ്ട്. വൈകിട്ട് മൂന്ന് മുതൽ രാത്രി 10 വരെയാണ് അങ്ങാടിയിലേക്കു പ്രവേശനം.

സാംസ്കാരിക കൂട്ടായ്മ, കലാപരിപാടികൾ, പ്രദർശനങ്ങൾ എന്നിവയെല്ലാമായി ബീച്ച് ഫെസ്റ്റ് എന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.

സമാപന സമ്മേളനം 29 ന് വൈകിട്ട് 5.30 ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.

Tags:
  • Architecture