കുട്ടിക്കാലത്ത് സമീഷ് ക്രിക്കറ്റ് കളിക്കാൻ േപാകുമ്പോൾ അനുജൻ അനീഷിനെയും കൂെട കൂട്ടുമായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ കളി കാണാൻ േപായ കുട്ടി കളിക്കളത്തിലേക്ക് ഇറങ്ങി. പിന്നെയങ്ങോട്ട് ചരിത്രം വഴിമാറുകയായിരുന്നു. ഇന്ന് അനീഷ് േലാക ചാമ്പ്യൻ ആണ്. അനീഷിന്റെ കഥയിലേക്ക്...
ഇടുക്കി പാറേമാവ് ആണ് എന്റെ സ്വദേശം. ജന്മനാ തന്നെ വലതു കൈപ്പത്തി ഇല്ല. പക്ഷേ, അതൊരു കുറവാണെന്ന തരത്തിൽ എന്നോട് ആരും ഇടപെട്ടില്ല. ചേട്ടനാണ് എന്നെ ക്രിക്കറ്റിലേക്കു െകാണ്ടുവന്നത്. നാല് വയസ്സ് മുതൽ ഞാൻ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. നാട്ടിലെ െചറിയ ഗ്രൗണ്ടുകളിലാണ് കളിച്ചു വളർന്നത്. കയ്യുെട കുറവിന്റെ പേരിൽ ആരും കളിയിൽ നിന്ന് മാറ്റിനിർത്തിയിട്ടില്ല.
പത്താം ക്ലാസ് കഴിഞ്ഞുള്ള വേനലവധിയിൽ െതാടുപുഴ മുതലക്കോടത്ത് ഒരു ക്രിക്കറ്റ് ക്യാംപ് നടന്നു. അതിൽ പങ്കെടുത്തതാണ് എന്റെ ജീവിതത്തിലെ ടേണിങ് പോയിന്റ്. 15 ദിവസത്തെ ക്യാമ്പ് ആയിരുന്നു. ഞാൻ ഒറ്റയ്ക്കാണു േപായത്. ആദ്യം സംഘാടകർ പേര് റജിസ്റ്റർ െചയ്യാൻ സമ്മതിച്ചില്ല. ഒരു കൈപ്പത്തി ഇല്ലാത്ത ഞാൻ എങ്ങനെ ക്രിക്കറ്റ് കളിക്കും എന്നായിരുന്നു അവരുെട ചിന്ത. ഒടുവിൽ രക്ഷിതാക്കൾ ആരെങ്കിലും വന്നാൽ േചർക്കാം എന്നു പറഞ്ഞു. എന്റെ കുഞ്ഞമ്മ െതാടുപുഴയാണ് താമസം. അപ്പോൾ തന്നെ ഞാൻ അവരെ വിളിച്ച് മുതലക്കോടത്ത് വരാൻ പറഞ്ഞു. അങ്ങനെ ഞാൻ ക്യാംപിൽ േചർന്നു. ബൗളിങ് ആയിരുന്നു താൽപര്യം. സ്പിന്നർ ആയിരുന്നു. ക്യാംപിൽ ആദ്യത്തെ രണ്ട് മൂന്നു ദിവസം ഫാസ്റ്റ് ബോളിങ് െചയ്തു. പിന്നെ സ്പിൻ ബോളിങ്ങും. എന്റെ സ്പിൻ ബോളിങ് കണ്ട മുൻ കേരള രഞ്ജി ടീം കോച്ച് ആയിരുന്ന ബാലചന്ദ്രൻ സാർ ആണ് സ്പിന്ന് ബോളിങ്ങിൽ ശ്രദ്ധിച്ചാൽ മതി എന്നു പറഞ്ഞത്. ഞങ്ങളുെട നാട്ടിൽ െചറിയ ഗ്രൗണ്ടുകളാണുള്ളത്. െതാടുപുഴയിൽ നല്ല ഗ്രൗണ്ടുകൾ ഉണ്ട്. അതു മുന്നിൽ കണ്ടാണ് പ്ലസ്ടുവിനു െതാടുപുഴയിൽ വന്നു ചേരുന്നത്.
ജില്ലാ ടീമിലേക്ക്
2007ലാണ് എനിക്കു് അണ്ടർ 17 ഇടുക്കി ജില്ല ക്രിക്കറ്റ് ടീമിലേക്കു സിലക്‌ഷൻ ലഭിച്ചത്. പ്ലസ്ടു കഴിഞ്ഞ് േകാലഞ്ചേരിയിൽ എൻജിനിയറിങ്ങിനു േചർന്നു. ഫസ്റ്റ് ഇയർ പഠിക്കുമ്പോഴാണ് അണ്ടർ 19 ഇടുക്കി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതു കഴിഞ്ഞ് അണ്ടർ 19 സെൻട്രൽ സോണിലും. കളിക്കാൻ േപാകുന്നതു െകാണ്ട് അറ്റന്റഡൻസ് പ്രശ്നം കാരണം ഒരു വർഷം പഠനം മുടങ്ങി. ആ ഒരു വർഷം വെറുതെ കളയാതെ ക്രിക്കറ്റിൽ മാത്രമായി ശ്രദ്ധിക്കാം എന്നു കരുതിയാണ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിൽ േചരുന്നത്. ഞാൻ നല്ല ക്രിക്കറ്ററാകാൻ കാരണമായത് ഈ ക്ലബ്ബാണ്. ഒരു വർഷം കഴിഞ്ഞ് വീണ്ടും കോളജിൽ േപായി പഠനം പൂർത്തിയാക്കി. കോളജിൽ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആയിരുന്നു. ക്രിക്കറ്റ് മാത്രമല്ല ഫുട്ബോൾ, വോളിബോൾ ടീമിലും ഞാനുണ്ടായിരുന്നു. പഠനം കഴിഞ്ഞ് ഒരുവർഷത്തോളം േജാലി െചയ്തു. പക്ഷേ ക്രിക്കറ്റ് അല്ലാതെ മറ്റൊന്നിലും എന്റെ മനസ്സ് നിൽക്കില്ല എന്നു മനസ്സിലായി. അങ്ങനെ വീണ്ടും തൃപ്പൂണിത്തുറ ക്ലബ്ബിൽ േചർന്നു.
ഞാൻ സാധാരണക്കാർക്കൊപ്പമാണ് ക്രിക്കറ്റ് കളിച്ചിരുന്നത്. േകാളജിൽ പഠിക്കുമ്പോഴാണ് ഭിന്നശേഷിക്കാരുെട ഒരു ക്രിക്കറ്റ് ടീം ഉണ്ടെന്ന് ഒരു അധ്യാപകൻ പറയുന്നത്. പക്ഷേ അന്ന് എനിക്കു അതിനോടു താൽപര്യം േതാന്നിയില്ല. അതുെകാണ്ട് തന്നെ അന്വേഷിച്ചതുമില്ല. 2017ൽ തൃപ്പൂണിത്തുറ ക്ലബ്ബിൽ റോബിൻ മേനോൻ എന്ന പുതിയ േകാച്ച് േജായിൻ െചയ്തു. അദ്ദേഹമാണ് േകരളത്തിനു ഭിന്നശേഷിക്കാരുെട ക്രിക്കറ്റ് ടീം ഉണ്ടെന്നു പറയുന്നത്. സിലക്‌ഷനു േപാകാൻ അദ്ദേഹം നിർബന്ധിച്ചു. അങ്ങനെ സിലക‌്ഷനു പോയി. കിട്ടി. ഞാനായിരുന്നു ക്യാപ്റ്റൻ. ആ വർഷം നടന്ന േകരളത്തിന്റെ ആദ്യം മത്സരം ജയിച്ചു. അതേ വർഷം തന്നെ എനിക്കു ഭിന്നശേഷിക്കാരുെട സൗത്ത് സോൺ ടീമിൽ ഇടം കിട്ടി. 2018ൽ വീണ്ടും േകരള ടീമിന്റെ ക്യാപ്റ്റൻ ആയി. അതു കഴിഞ്ഞ് വീണ്ടും സൗത്ത് സോൺ ടീമിലെത്തി. ഇതു കഴിഞ്ഞപ്പോൾ ഭിന്നശേഷിക്കാരുെട േദശീയ ടീമിലേക്കുള്ള സിലക്‌ഷൻ ട്രയൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞു. ഹൂബ്ലിയിൽ വച്ചായിരുന്നു ആദ്യ ഘട്ടം. 120 പേരിൽ 48 പേരെ തിരഞ്ഞെടുത്തു. അതിൽ നിന്നു വീണ്ടും 31 പേരെ അവസാനഘട്ടത്തിലേക്കു എടുത്തു, അവസാന സിലക്‌ഷൻ മുംബൈയിൽ ബദലാപൂരിൽ വച്ചായിരുന്നു. അവസാന 20 പേരിൽ ഞാനും ഉണ്ടായിരുന്നു.
േലാകകപ്പ് നേടാൻ
2019 ജൂൈലയിൽ ഇംഗ്ലണ്ടിൽ വച്ചായിരുന്നു ഭിന്നശേഷിക്കാരുെട ലോക ചാമ്പ്യൻഷിപ്. അഞ്ച് ടീമുകളാണു പങ്കെടുത്തത്. ഇന്ത്യ ചാമ്പ്യൻമാരായി. ടൂർണമെന്റിലെ ബെസ്റ്റ് ബോളർ ഞാനായിരുന്നു. വിദേശരാജ്യത്തു േപായി നമ്മുെട രാജ്യത്തിനുവേണ്ടി കളിക്കുക എന്നു പറയുന്നത് ഏതൊരു ക്രിക്കറ്ററുെടയും സ്വപ്നമാണ്. അതു നടന്നു എന്നത് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. സംസ്ഥാന ടീമിലോ മറ്റ് ടീമിലോ കളിക്കുമ്പോഴുള്ള അനുഭവമല്ല േദശീയ ടീമിൽ. േഡാക്ടർ, ഫിസിയോതെറപ്പിസ്റ്റ്, മസാജർ ഒക്കെ ഉണ്ടാകും ടീമിൽ. തലേദിവസം അടുത്ത ദിവസത്തെ കളിയുെട പ്ലാൻ ചർച്ച െചയ്യും. ഒാരോരുത്തർക്കും ചുമതല നൽകും. ഇതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം പുതുമയായിരുന്നു. പിന്നെ പല നാട്ടിൽ നിന്നുള്ള കളിക്കാർ.
ടീമിന്റെ വിജയത്തിന്റെ വാർത്ത പത്രത്തിലൊക്കെ വന്നുകഴിഞ്ഞു ശാരീരിക പരിമിതികൾ ഉള്ള ഒട്ടേറെ പേർ എന്നെ വിളിച്ചിരുന്നു. അവർക്കും കളിക്കണം എന്നൊക്കെ പറയും. പക്ഷേ ആത്മവിശ്വാസക്കുറവാണ് പ്രശ്നം. ഫീൽഡിങ്ങിനോട് െചറിയ ഭയമായിരിക്കും. അവരുെട പ്രശ്നങ്ങൾ എല്ലാ േകൾക്കും. എനിക്കാറിയാവുന്ന ടിപ്സ് പറഞ്ഞുെകാടുക്കും. അടുത്തിെട േകാട്ടയത്ത് ഇത്തരക്കാർ േചർന്ന് ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കി. ഇതെല്ലാം കാണുമ്പോൾ ഒരു സംതൃപ്തിയാണ്. മറ്റുള്ളവർക്ക് പ്രചോദനമാകുക എന്നത് ഒരു നിയോഗമാണ്. ഞാൻ അതു സന്തോഷത്തോെട െചയ്യുന്നു.