Saturday 14 April 2018 11:51 AM IST

കൊട്ടാരത്തിലെ വിഭവസമൃദ്ധമായ വിഷുസദ്യ, പിന്നെ.. വിഷുപ്പക്ഷിയുടെ പാട്ട്! ഓർമ്മകളുമായി തമ്പുരാട്ടി!

V R Jyothish

Chief Sub Editor

tvm-v ഫോട്ടോ: ബി. ജയചന്ദ്രൻ

വീണ്ടുമൊരു വിഷുക്കാലമെത്തുമ്പോൾ ഞാനോർക്കുകയാണ്, ശ്രീപത്മനാഭന് ദാസ്യപ്പെട്ട ഈ കൊട്ടാരത്തിൽ ജനിക്കാനായതിന്റെ ധന്യത! തിരുവിതാംകൂർ കൊട്ടാരത്തിലെ ഏത് ആഘോഷവും ഞങ്ങളെ സംബന്ധിച്ച് പത്മനാഭസ്വാമിയുടെ കൃപയോ കാരുണ്യമോ ആണ്. വിഷുവിനെക്കുറിച്ചു പറയുമ്പോഴും അതുതന്നെയാണു പറയാനുള്ളത്. പത്മനാഭസ്വാമിയുെട അനുഗ്രഹമല്ലാതെ മറ്റൊന്നുമല്ല ഞങ്ങളുടെ വിഷുക്കാലവും. ഒറ്റകൽ മണ്ഡപം, കോട്ടകൊത്തളങ്ങൾ, കൊട്ടാരസമു ച്ചയങ്ങൾ, നാഴികമണി, കരിങ്കൽ ശിൽപങ്ങൾ, കൽമണ്ഡപങ്ങൾ, നിലവറകൾ,  പത്മതീർഥക്കുളം, അങ്ങനെ എത്രയോ അദ്ഭുതങ്ങളാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ വലയം ചെയ്തിരിക്കുന്നത്.

ആ അദ്ഭുതത്തിന്റെ ഒരംശം  മാത്രമാണ് ഞങ്ങൾ. അതുകൊണ്ട് വിഷു മാത്രമല്ല, എന്തിെനക്കുറിച്ചു പറഞ്ഞാലും ചെന്നു നിൽക്കുന്നത് ശ്രീപത്മനാഭനിലാണ്. കവടിയാർ കൊട്ടാരത്തിലെ കണിയൊരുക്കം. അതു കഴിഞ്ഞ് ശ്രീപത്മനാഭന്റെ തിരുനടയിലേക്കുള്ള യാത്ര, പത്മനാഭനെ കണ്ടു തൊഴുതുള്ള മടക്കം. െകാട്ടാരത്തിലെ വിഭവസമൃദ്ധമായ വിഷുസദ്യ. പിന്നെ, വിഷുപ്പക്ഷിയുെട പാട്ട്.... ഇന്നും വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല ഇവിടുത്തെ ആഘോഷങ്ങൾക്കൊന്നും.

കുട്ടിക്കാലത്തെ വിഷു

വിഷുൈകനീട്ടമോ, അമ്പലദർശനമോ, സദ്യയോ ഒന്നുമല്ല. വിഷുവിന് കിട്ടുന്ന അവധിയായിരുന്നു കുട്ടിക്കാലത്തു ഞങ്ങ ളെ മോഹിപ്പിച്ചിരുന്നത്. ഞങ്ങൾ കൊട്ടാരത്തിൽ തന്നെയാ ണു പഠിച്ചത്. അതുകൊണ്ടു മറ്റു കുട്ടികൾക്കുള്ള അവധികളൊ ന്നും ഞങ്ങൾക്കില്ല. മാസത്തിൽ നാലു ഞായറാഴ്ചയാണ് ആ കെ അവധി. പിന്നെ, ചിങ്ങമാസം ഒന്നാം തീയതി. ഓണത്തിന് നാലു ദിവസം,  പൂജവയ്പിന് മൂന്നു ദിവസം, വിഷുവിന്. തീ ര്‍ന്നു. അതുകൊണ്ടുതന്നെ ഒാരോ അവധിയും ഞങ്ങൾക്ക് ഏ റെ പ്രിയപ്പെട്ടതായിരുന്നു. ദൂരസ്ഥലങ്ങളിൽ നിന്നു ബന്ധുക്കൾ വന്നുചേരുന്ന രണ്ട് വിശേഷാവസരങ്ങളായിരുന്നു ഓണവും വിഷുവും.

രാജകുടുംബാംഗങ്ങൾ യഥാർഥത്തിൽ രണ്ടുപ്രാവശ്യം കണി കാണുന്നവരാണ്. ആദ്യത്തെ കണി കൊട്ടാരത്തിലാണ്. പരമ്പരാഗതമായ രീതിയിലാണ് ഇവിടെ കണിയൊരുക്കുന്നത്. നാട്ടിൻപുറത്തു കിട്ടുന്ന കൊന്നപ്പൂക്കളും ചക്കയും മാങ്ങയും കരിമ്പും കരിക്കും കണിവെള്ളരിയും കസവുമുണ്ടും നിലവിളക്കും കൃഷ്ണവിഗ്രഹവും ശ്രീപത്മനാഭ വിഗ്രഹവുമൊക്കെ വച്ചാണ് കണിയൊരുക്കം. കുടുംബങ്ങളിൽ ഉള്ള എല്ലാവരും അവിടെ വന്ന് കണി കാണും.

ഇതു കണ്ടു കഴിഞ്ഞാൽ വലിയ തമ്പുരാൻ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ എത്തും. അവിടെ ഭഗവാനെ തൊഴുത് വിഷുക്കണി സമർപ്പിക്കും. വലിയ തമ്പുരാന് അന്ന് ശ്രീകോവി ലിലെ പ്രസാദം കൊടുക്കുന്നത് പെരിയ നമ്പിയാണ്. മറ്റുള്ളവർക്ക് പെരിയ കീഴ്ശാന്തിയും. ശ്രീപത്മനാഭസ്വാമിയുെട പൂജാകാര്യങ്ങള്‍ നോക്കാന്‍ രണ്ടു നമ്പിമാരുണ്ട്. പെരിയ നമ്പിയും പഞ്ചഗവ്യത്ത് നമ്പിയും. നരസിംഹസ്വാമിക്ക് തിരുവമ്പാടി നമ്പിയും.  നമ്പിമാർ വലിയ തമ്പുരാന് വിഷുക്കൈനീട്ടം കൊടുക്കും. അത് ഭഗവാന്റെ കൈനീട്ടമാണ്.

ക്ഷേത്രത്തില്‍ െതാഴുത് എത്തിക്കഴിഞ്ഞാല്‍ എല്ലാവരും െകാട്ടാരത്തിലെ ഒരു ഹാളില്‍ ഒത്തുചേരും. അവിടെ വച്ചാണ് വിഷുക്കൈനീട്ടം കൊടുക്കുന്നത്. പ്രായഭേദം അനുസരിച്ച് വി ഷുക്കൈനീട്ടം സ്വീകരിച്ച് കാരണവരെ നമസ്കരിക്കും. കുടുംബത്തിൽ ഏറ്റവും മൂത്ത ആളാണ് വിഷുക്കൈനീട്ടം സ്വീകരിക്കുന്നതെങ്കിൽ അങ്ങോട്ട് നമസ്കരിച്ചാണ് വിഷുക്കൈനീട്ടം കൊടുക്കുന്നത്. ഇതിനുശേഷം വിഭവസമൃദ്ധമായ സദ്യ.

പണ്ടത്തെപ്പോലെ തന്നെയാണ് ഇന്നും  വിഷുക്കണിയൊരുക്കൽ. പണ്ട് മഹാരാജാവ്  കണി കണ്ടതിനുശേഷം സ്വാമിനടയിൽ നിന്നു പുറത്തേക്കിറങ്ങും. കൊടിമരച്ചുവട്ടിൽ നിന്നു കിഴക്കോട്ടു നോക്കിയാൽ പശ്ചിമഘട്ടം വരെ  കാണാമായിരു ന്നു, ഒരു നേർരേഖ പോലെ. ഇടയ്ക്കിടയ്ക്ക് തടസ്സങ്ങൾ ഒ ന്നും ഉണ്ടായിരുന്നില്ല. അതായിരുന്നു തിരുവിതാംകൂറിന്റെ പ്രത്യേകത.

tvm-ss2

ശ്രീപത്മനാഭസ്വാമിക്കു ചുറ്റും വീടുകളെക്കാൾ ക്ഷേത്രങ്ങളായിരുന്നു പണ്ട് കൂടുതൽ. മാത്രമല്ല പത്മനാഭ ദർശനങ്ങളുടെ വ്യാപ്തി തിരുവിതാംകൂറിൽ മാത്രമല്ല വടക്ക് കാസർകോട് വരെയുണ്ടായിരുന്നു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലുമുള്ള സമാനതകളാണ് ഈ ക്ഷേത്രത്തിന്റെ പൗരാണികത വിളിച്ചോതുന്നത്. മാത്രമല്ല, ക്ഷേത്രത്തിനോടു ചേർന്ന് ഒരു കൊട്ടാരസമുച്ചയം അപൂർവമാണ്. ഇവിടെ അതുണ്ട്. രാജ്യം വാണവരുടെ ദീർഘദർശനത്തിന്റെ ഫലമാണ് അത്.

െകാട്ടാരത്തിലുള്ളവരുെട ജീവശ്വാസമാണ് പത്മനാഭ സ്വാമിയും ക്ഷേത്രവും. ഇവിടത്തെ ഓരോ കല്ലിലും ഒരു സംസ്കാരത്തിന്റെ മുദ്ര പതിഞ്ഞിട്ടുണ്ട്. ഒരു കല്ല് ഇളക്കി മാ റ്റുമ്പോൾ, ഒരു കൽമണ്ഡപം തകർത്തു കളയുമ്പോൾ ആ സംസ്കാരത്തിനാണ് നമ്മൾ കളങ്കം ചാർത്തുന്നത്. ക്ഷേത്രത്തിലെ ഒാരോ ശിൽപങ്ങള്‍ േനാക്കിയാലുമറിയാം, അവയില്‍ പതിഞ്ഞിരിക്കുന്ന ൈകമുദ്ര. എത്രയോ പേരുെട എത്രയോ നാളത്തെ അധ്വാനം. അവയില്‍ ഒന്നു തൊടുമ്പോള്‍ ചരിത്രം നമ്മെ വന്നു പൊതിയുന്നതു പോലെ േതാന്നും.

ജയ ജയ പത്മനാഭാ

െകാട്ടാരത്തിലുള്ളവര്‍ എപ്പോഴും പ്രാർഥിക്കുന്നത് ‘ജയ ജയ പത്മനാഭ’ എന്നാണ്. ‘പത്മനാഭൻ ജയിക്കണേ...’ എ ന്ന്. ഊണിലും ഉറക്കത്തിലും ഈ പ്രാർഥനയുണ്ടാകും. ഇ വിടത്തെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഒന്നും മാ റ്റമുണ്ടാകരുതെന്നും ആഗ്രഹിക്കുന്നു.  മഞ്ഞചന്ദനം പോലെയും കൽമണ്ഡപങ്ങൾ പോലെയും പത്മനാഭമുദ്ര പതിഞ്ഞതാണ് ഇവിടത്തെ ഓണവില്ലും. അ ഞ്ഞൂറു വർഷത്തിലേറെയായി ഒരു കുടുംബമാണ് ഓണവില്ല് നിർമിച്ചു വരുന്നത്. അത് തിരുവിതാംകൂർ രാജാക്കന്മാർ അ വർക്കു കൊടുത്ത അവകാശമാണ്. ഈയടുത്ത് അതിലും മാറ്റങ്ങൾ ഉണ്ടാക്കി. ഞങ്ങളെ സംബന്ധിച്ച് അതൊക്കെ വേദനകളാണ്. കാരണം ഓണവില്ല് തിരുവിതാംകൂർ കൊട്ടാരത്തിന്റെ മറ്റൊരു മുദ്രയാണ്. ഓണവില്ലിൽ പരമ്പരാഗത ചായങ്ങൾ ഉപയോഗിച്ച് കൈ കൊണ്ടു വരയ്ക്കുകയാണു ചെയ്യുന്നത്. അതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാലിപ്പോൾ പുതിയ ടെക്നോളജി ഉപയോഗിക്കുന്നതായി അറിഞ്ഞു. പരിഷ്കാരങ്ങൾ നല്ലതാണ്. എന്നാൽ സ്ഥാനത്തും അസ്ഥാനത്തും പരിഷ്കാരങ്ങൾ ഉണ്ടാക്കുന്നത് മറ്റുള്ളവരെ വേദനിപ്പിക്കാനാകരുതെന്നു മാത്രം. എന്തായാലും ഓണവില്ല് നിർമിക്കാനുള്ള അവകാശം പാരമ്പര്യകുടുംബങ്ങൾക്ക് ഇപ്പോൾ തിരിച്ചുകിട്ടിയതായി അറിയുന്നു. അതു വലിയ സന്തോഷം, സമാധാനം.

സര്‍പ്പം കാക്കുന്ന നിലവറകൾ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് പുറത്തു വരുന്ന കഥകൾ പലതും സാങ്കൽപികമാണ്. എന്നാൽ ശാസ്ത്രീയമായ പല യാഥാർഥ്യങ്ങൾ ഉണ്ടുതാനും. എ.ബി.സി എന്നൊക്കെ നിലവറകൾക്കു പേരു കൊടുത്തത് അടുത്ത കാലത്താണ്. ശ്രീമണ്ഡപ കല്ലറ, മഹാഭാരതകല്ലറ, വ്യാസക്കോണക്കല്ലറ എ ന്നൊക്കെയാണ് യഥാർഥത്തില്‍ നിലവറയുെട പേര്. ഇപ്പോള്‍ ഇംഗ്ലിഷ് അക്ഷരമാലകളായി.

ഈ നിലവറകളിൽ പലതും മുതൽപ്പടിമുറികൾ മാത്രമാണ്. ക്ഷേത്രത്തിന്റെ സ്വത്തുവകകൾ സൂക്ഷിക്കുന്ന മുറികളാണ് മുതൽപ്പടിമുറികൾ. എല്ലാ നിലവറയ്ക്കും രണ്ടു െസറ്റ് താക്കോൽ ഉണ്ടായിരുന്നു. ഒരു സെറ്റ് താക്കോൽ കൊട്ടാരത്തിലും മറ്റൊരു സെറ്റ് ക്ഷേത്രത്തിലും. എന്നാലിപ്പോൾ നി ലവറകളുെട താക്കോൽ കൊട്ടാരത്തിലില്ല. വാതിലിൽ സർപ്പത്തിന്റെ പടം വരച്ചു വരയ്ക്കുക, അല്ലെങ്കിൽ വാതിലിൽ സർപ്പത്തിന്റെ ശിൽപം കൊത്തിവയ്ക്കുക, ഇതൊക്കെ പണ്ടുകാലത്ത് നിലവിലുണ്ടായിരുന്ന കാര്യങ്ങളാണ്. സർപ്പചിഹ്നം മുന്നറിയിപ്പായിരുന്നു.

tvm-ss3

ഇന്ന് ചില സ്ഥലങ്ങളിൽ തലയോട്ടിയുടെയും എല്ലിൻ ക ഷ്ണങ്ങളുടെയും പടം വച്ച് അപകടം എന്നു സൂചിപ്പിക്കുന്നതു പോലെയായിരുന്നു അന്നത്തെക്കാലത്ത് സർപ്പ ചിഹ്നം. മാത്രമല്ല സർപ്പ ചിഹ്നം സമ്പത്തിന്റെയും സൂചകമായിരുന്നു. കൊട്ടാരങ്ങളുടെ കലവറ വാതിലുകളിൽ സർപ്പചിഹ്നം പ തിപ്പിച്ചിട്ടുണ്ട്. സർപ്പം അല്ലെങ്കിൽ ഭൂതത്താൻ ആയിരുന്നു സ മ്പത്ത് സൂക്ഷിക്കുന്നയിടങ്ങളിലെ കവാട മുദ്രകൾ.

എ നിലവറ തുറന്നു. അവിെട കണ്ട സ്വത്താണ് ഈ ചർച്ച കള്‍ക്കെല്ലാം ഇടയാക്കിയത്. ബി. നിലവറയെക്കുറിച്ച് ഇ പ്പോ ഴും ചർച്ചകൾ നടക്കുന്നു. ബി. നിലവറ പലപ്പോഴും തുറന്നിട്ടു ണ്ട് എന്നാണു പലരും പറയുന്നത്. എന്നാല്‍ ആ നിലവറ ഇ തേ വരെ തുറന്നിട്ടില്ല എന്നതാണു വാസ്തവം. ബി. നിലവറയുടെ മുന്നിലായി കാണപ്പെടുന്ന മുറി (ചേംബര്‍) മാത്രമാണ് തുറന്നിട്ടുള്ളത്. ബി. നിലവറ തുറന്നതായി കൊട്ടാരത്തിൽ ഉ ള്ളവർക്കു പോലും അറിയില്ല. മാത്രമല്ല, കൊട്ടാരത്തിലുള്ളവ രിൽ ഭൂരിഭാഗം പേരും ഈ നിലവറകൾ ഒന്നും കണ്ടിട്ടുമില്ല. ഇവയ്ക്കുള്ളിൽ ഭഗവാന്റെ സ്വത്ത് ആയതുകൊണ്ട് ഞങ്ങൾ കൂപ്പുൈകകളോടെ മാത്രമേ അവയുെട മുന്നില്‍ പോലും നി ന്നിട്ടുള്ളൂ. ബി. നിലവറയുടെ ചേംബർ പല പ്രാവശ്യം തു റന്നിട്ടുള്ളതു കൊണ്ട് നിലവറയുടെ മുഖവാതിൽ പലരും കണ്ടിട്ടുണ്ട്. അതിലുള്ള അദ്ഭുതം എന്താണെന്നു വച്ചാൽ നേരത്തേ പറഞ്ഞ സർപ്പമുദ്രയോ ഭൂതത്താൻ കാവലോ ബി. നിലവറയുെട മുഖകവാടത്തിൽ ഇല്ല എന്നതാണ്.

ഭക്തനണിയുന്ന മഞ്ഞ ചന്ദനം

ശ്രീപത്മനാഭസ്വാമിയുടെ തിരുനടയിൽ നിന്നു കിട്ടിയിരുന്ന മഞ്ഞചന്ദനം മലയാളിയുടെ മുദ്രയായിരുന്നു. എന്നാലിപ്പോൾ മഞ്ഞചന്ദനം കൊടുക്കുന്നില്ലെന്ന് അറിയുന്നു. ചില തീരുമാനങ്ങളിൽ അതീവ ദുഃഖമുണ്ട്. അതുപോലെ കൽമണ്ഡപങ്ങൾ പൊളിച്ചടുക്കുന്നത്. ഈ നടയിൽ നിന്നു പൊളിച്ചടുക്കുന്നതൊന്നും ഞങ്ങൾക്ക് കല്ലോ മരമോ അല്ല, അത് കാലത്തിന്റെ സാക്ഷ്യങ്ങളാണ്. അതുകൊണ്ടാണ് ഇതൊക്കെ കാണുമ്പോൾ ഞങ്ങൾക്കു വേദനിക്കുന്നത്. നമ്മുടെ പാരമ്പര്യവും പഴമയും ഇളക്കി മാറ്റുംപോലെ തോന്നും, അപ്പോൾ.
ശ്രീപത്മനാഭസ്വാമിയുെട ജയമാണ് കൊട്ടാരം ആഗ്രഹിക്കു ന്നത് എന്നു പറഞ്ഞുവല്ലോ? ഭരണപരമായ കാര്യങ്ങളിൽ ഇ പ്പോൾ കൊട്ടാരത്തിന് ഇടപെടലുകൾ ഇല്ല. എങ്കിലും ആചാ രങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും ഞങ്ങൾ തയാറല്ല. അതുകൊ ണ്ടാണ് അനിഷ്ടം തോന്നുന്ന ചില കാര്യങ്ങൾ പറഞ്ഞു പോകുന്നത്. എല്ലാവർക്കും എല്ലാത്തിനും ശ്രീപത്മനാഭ സ്വാമിയുടെ തുണയുണ്ടാകട്ടെ. ജയ‍... ജയ... പത്മനാഭ...

പാൽക്കടലിലാണ് സ്വാമി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു ശംഖുംമുഖം കടലിനടിയിലേക്ക് ഒരു തുരങ്കമുണ്ട് എന്നൊക്കെ ചിലർ പറയുന്നുണ്ട്. അതിന്റെ സത്യാവസ്ഥയൊന്നും അറിഞ്ഞുകൂടാ. അതൊക്കെ കേട്ടുകേൾവികൾ മാത്രമാണ്. ബി. നിലവറ തുറന്നാൽ കടൽവെള്ളം ഇരച്ചു കയറുമെന്നും നഗരം വെള്ളത്തിൽ മുങ്ങിപ്പോകുമെന്നും വിശ്വസിക്കുന്നവർ ഒട്ടേറെ. അതിന്റെ സത്യാവസ്ഥയും  അറിഞ്ഞുകൂടാ. ഡൽഹിയിൽ നിന്നു ശാസ്ത്രജ്ഞർ വന്ന് ക്ഷേത്രത്തിനടിയിൽ കടലിന്റെ സാന്നിധ്യം പരിശോധിച്ചെങ്കിലും അസാധാരണമായി ഒന്നും കണ്ടില്ല എന്നാണു പറഞ്ഞത്.

പാൽക്കടലിലാണ് സ്വാമി പള്ളികൊള്ളുന്നത് എ ന്നൊരു സങ്കൽപവും ഉണ്ട്. ശ്രീകോവിലിന്റെ തറയിൽ നിന്ന് പാൽ പൊങ്ങിവന്നിട്ടുള്ളതായി ചരിത്രരേഖകളിൽ പറയുന്നുണ്ട്. വിഗ്രഹത്തിനു പിന്നില്‍ പാലാഴിയുെട സാ ന്നിധ്യമുണ്ടെന്നും േകള്‍ക്കുന്നു. പണ്ട് ഒരു പുരോഹിതന്‍ ഇതു പരീക്ഷിക്കാന്‍ തന്‍റെ മോതിരം ചരടില്‍ െകട്ടി പിന്നി ലേക്ക് ഇട്ടെന്നും ചരട് എത്ര നീട്ടിയിട്ടും അടിത്തട്ടില്‍ സ്പര്‍ശിക്കാതെ വന്നപ്പോള്‍ ഭയവിഹ്വലനായി തിരിച്ചെടു ത്തെന്നുമാണ് െഎതീഹ്യം. തിരിച്ചെടുത്തപ്പോള്‍ ചരടും േമാ തിരവും നനഞ്ഞിരുന്നത്രെ.
മാര്‍ത്താണ്ഡവര്‍മ മഹാരാജാവിന്‍റെ കാലത്ത് ശ്രീകോ വിലിനുള്ളില്‍ വിഗ്രഹത്തിന്‍റെ തൃപ്പാദം വരുന്ന ഭാഗത്ത് ചെറുതായി കുഴിക്കേണ്ടി വന്നു. ജോലി തുടങ്ങിയപ്പോള്‍ തന്നെ വെള്ളം ഇരച്ചു കയറാന്‍ തുടങ്ങി. തുടര്‍ന്ന് എല്ലാ ജോലികളും നിര്‍ത്തിവച്ചു. കനത്ത കരിങ്കല്‍പ്പാളികള്‍ പാ കിയ തറയില്‍ നിന്നുണ്ടായ ജലധാര അന്ന് എല്ലാവരേയും വിസ്മയിപ്പിച്ചു എന്നു േകട്ടിട്ടുണ്ട്.

temple.indd