നാൽപ്പതു വയസു പിന്നിടുമ്പോഴേ മുഖത്ത് ചുളിവുകള്‍ പ്രത്യക്ഷമായി ചർമം മങ്ങിത്തുടങ്ങും. എന്നാൽ ചിലരില്‍ ചെറുപ്പം മുതലേ ഇത് കാണാറുണ്ട്. പ്രായക്കൂടുതലും അഭംഗിയും തോന്നിയ്ക്കുന്ന ഘടകം തന്നെയാണ് മുഖത്തെ ചുളിവുകള്‍. മുഖത്ത് മാത്രമല്ല കൈകളിലും ചിലരിൽ ചുളിവുകൾ പ്രത്യക്ഷപ്പെടാം. അതിന് കാരണങ്ങള്‍ പലതാകാം, ഭക്ഷണത്തിലെ പോരായ്മയും അമിതമായി സൂര്യപ്രകാശമേല്‍ക്കുന്നതും സ്ട്രെസും നിങ്ങൾ ചർമത്തിൽ സ്ഥിരമായി ചെയ്യുന്ന സൗന്ദര്യ സംരക്ഷണത്തിന്റെ പരിണിതഫലമോ ഒക്കെ ആകാം. ഇനിയും ക്രിത്രിമമായി ഇതിൽ നിന്നു രക്ഷെപെടാനുള്ള വഴികൾ അന്വേഷിക്കണ്ട. ചുളിവുകള്‍ മാറ്റാന്‍ ഇതാ ചില പ്രകൃതിദത്ത വഴികള്‍. വീട്ടിൽ സ്ഥിരമായി ലഭ്യമായ വാഴപ്പഴം തന്നെയാണ് ഇതിന്റെ പ്രധാന മരുന്ന്. ഇതാ പഴത്തിന്റെ പാക്കുകൾ വീട്ടിൽ തന്നെ ഉണ്ടാക്കാം.
pack - 01
പകുതി പഴം, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ പാല് എന്നിവ കലര്‍ത്തിയ മിശ്രിതമുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്പം കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.
pack - 02
ഒരു ബട്ടര്‍ ഫ്രൂട്ട്, നന്നായി പഴുത്ത ഒരു പഴം, 1 ടീസ്പൂണ്‍ ഗ്ലിസറീന്‍, 1-2 വൈറ്റമിന്‍ ഇ ക്യാപ്സൂള്‍, ഒരു മുട്ട വെള്ള എന്നിവ കലര്‍ത്തി മിശ്രിതമാക്കി മുഖത്തു പുരട്ടുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്തു കഴുകിക്കളയാം.
pack - 03
പഴം, തൈര് എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടുന്നത് ചുളിവുകൾ മാറാൻ സഹായിക്കും. ഒരു പഴുത്ത പഴം, 2 ടേബിള്‍സ്പൂണ്‍ തൈര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
pack - 04
2 ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍ സ്പൂണ്‍ ഗ്ലിസറീന്‍, ഒരു പഴുത്ത പഴം, ഒരു മുട്ട വെള്ള എന്നിവ ചേര്‍ത്തിളക്കി മാസ്കുണ്ടാക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് 15 മിനിട്ട് കഴിഞ്ഞ് കഴിയുമ്പോള്‍ കഴുകിക്കളയാം.
pack - 05
പഴുത്ത പഴം പകുതി, മൂന്നിലൊന്നു പഴുത്ത നാടൻ പപ്പായ, മുള്‍ട്ടാനി മിട്ടി എന്നിവ തുല്യ അളവിൽ ചേര്‍ത്തു മിശ്രിതമാക്കി മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.