മഴ എന്നാൽ പ്രണയവും കവിതയും ഗൃഹാതുരത്വവും ഒക്കെ ആയിരുന്നു രണ്ടു വർഷം മുൻപു വരെ. 2018 ലെ പ്രളയത്തോടെ ആകാശത്തു കാര്‍േമഘങ്ങള്‍ ഉരുണ്ടുകയറുമ്പോഴേ, ‘യെല്ലോ, ഒാറഞ്ച്, െറഡ് അലേർട്ടുകൾ’ മനസ്സില്‍ മിന്നൽപിണരാകും. വെള്ളം കയറുമോ? ഡാം തുറന്നു വിടുമോ? പുഴയിലെ വെള്ളത്തിന്റെ നിരപ്പു പോയി നോക്കണോ? ആകെ ടെൻഷൻ. അനുഭവങ്ങള്‍ കണക്കിലെടുത്ത്, പ്രളയത്തെ നേരിടാനുള്ള കരുതലുകൾ ഉടന്‍ തുടങ്ങാം.
ഒരു സോസർ പോലും താഴത്തെ നിലയിൽ വയ്ക്കാതെ മുഴുവൻ സാധനങ്ങളും പലകെട്ടുകളിലാക്കി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. പക്ഷേ, വെള്ളപ്പൊക്കം കഴിഞ്ഞു ദിവസങ്ങള്‍ പിന്നിട്ടിട്ടും പല സാധനങ്ങളും എവിടെയാണെന്നു കണ്ടുപിടിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു പലര്‍ക്കും. അൽപം പ്ലാനിങ് നടത്തിയാല്‍ ഇത്തരം കൺഫ്യൂഷൻ ഒഴിവാക്കാം. വീട്ടിനുള്ളിൽ വെള്ളം കയറിയാൽ പോലും നാശനഷ്ടങ്ങളുടെ അളവു കുറയ്ക്കുകയും ചെയ്യാം. മാത്രമല്ല, വെള്ളപ്പൊക്കത്തിനു ശേഷമുള്ള പുനരധിവാസം എളുപ്പമാകുകയും ചെയ്യും.
ഒരുക്കം ആദ്യം തന്നെ
∙ ആദ്യം തന്നെ ‘ഡീക്ലട്ടറിങ്’ നടത്തുക. പലയിടങ്ങളിലായി കൂട്ടിവച്ചിരിക്കുന്ന സാധനങ്ങൾ എടുത്ത് തരം തിരിക്കുക. ഉപയോഗശൂന്യമായവ അപ്പോൾതന്നെ ഒഴിവാക്കുക. ചാക്കിൽ കെട്ടി മാറ്റിവയ്ക്കാതെ, അവ ആക്രിക്കടകളിൽ കൊടുക്കുകയോ ക ത്തിച്ചു കളയുകയോ ചെയ്യാം.
∙ വീടിന് ഇൻഷുറൻസ് എടുത്തിട്ടില്ലാത്തവർ െപട്ടെന്ന് എടുക്കുക. അതിനുള്ള ക്രമീകരണങ്ങള്‍ അടുത്തുള്ള ഏജൻസികളിൽ അന്വേഷിച്ചു തീരുമാനിക്കാം.
∙ വെള്ളം കയറിയാൽ സാധനങ്ങൾ സുര ക്ഷിതമായി സൂക്ഷിക്കാനുള്ള ഇടം കണ്ടെത്തുകയാണ് ആദ്യം വേണ്ടത്.
രണ്ടു നില വീടുള്ളവർക്ക് മുകളിലെ നിലയിലേക്കു സാധനങ്ങൾ മാറ്റാം. ഒറ്റനില വീടുള്ളവർ ടെറസിനു മുകളിൽ റൂഫിങ് ചെയ്താൽ സാധനങ്ങൾ ഒരു പരിധി വരെ സുര ക്ഷിതമായി സൂക്ഷിക്കാം. അതിനു സാധ്യമല്ലെങ്കിൽ സാധനങ്ങൾ മാറ്റി വയ്ക്കാനുള്ള കൃത്യമായ സ്ഥലം, ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകൾ എന്നിവ ഉറപ്പാക്കി വയ്ക്കുക.
പ്രായമായവരും കുട്ടികളും
∙ പ്ലാനിങ്ങിന്റെ ആദ്യഘട്ടത്തിൽ വീട്ടിലെ അംഗങ്ങളുെട കാര്യത്തിലും ചില തീരുമാനങ്ങള്‍ എടുക്കണം. പ്രായമായവർ, കുട്ടികൾ എന്നിവരെ മാറ്റിപ്പാർപ്പിക്കാൻ സൗകര്യമുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുക ൾ കണ്ടുപിടിച്ചാൽ ഏറെ നന്ന്.
ഈ വീട്ടുകാരെ നേരത്തെ തന്നെ വിളിച്ചു സമ്മതം വാങ്ങാം. അവിടേക്കു മാറ്റിപ്പാർപ്പിക്കാൻ പോകുന്ന ആളുകളെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക. അവർക്കുള്ള പ്രത്യേക ബാഗും തയാറാക്കുക. ടെൻഷനടിപ്പിക്കാതെ, യാത്ര പോകുന്ന ലാഘവത്തോടെ വേണം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ.
വെള്ളം കയറാൻ സാധ്യതയുണ്ടെന്നു തോന്നുമ്പോൾ തന്നെ ഇവരെ മാറ്റിപ്പാർപ്പിക്കുന്നതാണു നല്ലത്. വെള്ളം പൊങ്ങിയ ശേഷം മാറ്റാൻ നിന്നാൽ ഒരു പക്ഷേ, അവർ കൂടുതൽ പ രിഭ്രാന്തരായേക്കാം.
∙ വളർത്തുമൃഗങ്ങളുള്ളവർ അവയെ മാറ്റിപ്പാർപ്പിക്കാനുള്ള ക്രമീകരണവും നേരത്തെ ത ന്നെ ഒരുക്കുക. പെറ്റ് ഹോസ്റ്റലുകളുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.
∙ സ്വർണം, വിലപിടിപ്പുള്ള വസ്തുക്കൾ, പാസ്പോർട്, വീടിന്റെ രേഖകൾ, നിങ്ങളുടെയും കുട്ടികളുടെയും സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ രേഖകൾ തുടങ്ങിയവ ബാങ്ക് ലോക്കർ പോലുള്ള സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി വയ്ക്കുക. ബാങ്ക് ലോക്കർ ഇല്ലെങ്കിൽ വിശ്വാസമുള്ള സുഹൃത്തിനെ യോ ബന്ധുവിനെയോ ഏൽപ്പിക്കാം.
∙ വീട്ടിലെ വാഹനങ്ങളും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വീടുകളിലേക്കു മാറ്റാനുള്ള സൗകര്യം നേരത്തെ തന്നെ ഉറപ്പാക്കുക.
കൂടെ കരുതാനുള്ള ബാഗ്
∙ വീടിനുള്ളിൽ വെള്ളം കയറി ദുരിതാശ്വാസക്യാംപുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറേണ്ടി വന്നാല്‍, ഒപ്പം കരുതാനുള്ള ട്രാവൽബാഗ് നേരത്തെ തന്നെ തയാറാക്കി വയ്ക്കുക.
∙ ചുരുങ്ങിയത് അഞ്ചു ദിവസത്തേക്കുള്ള വസ്ത്രങ്ങൾ, മരുന്നുകൾ, ഫസ്റ്റ്എയ്ഡ് കിറ്റ്, സാനിറ്ററി നാപ്കിൻ, ആ ളൊന്നിന് ഓരോ ബെഡ്ഷീറ്റും പുതപ്പും എയർ പില്ലോയും, കുളിക്കാനുള്ള സോപ്പ്, തോര്‍ത്ത്, ടൂത്ബ്രഷ്, പേസ്റ്റ് എന്നിവ ട്രാവൽ ബാഗില്‍ എടുക്കണം. ഒാരോ അംഗത്തിനും ഓരോ ബാഗ് തയാറാക്കി വച്ചാൽ ഏറെ നന്ന്. അവ പേരെഴുതി ലേബൽ ചെയ്തു വയ്ക്കുക. കഴിയുമെങ്കിൽ ഒരു ബക്കറ്റും മഗ്ഗും കൂടി കരുതുക.
നേരത്തെ പായ്ക് ചെയ്തു മാറ്റാവുന്നവ
∙ അടുക്കളയിലും മറ്റും സ്ഥിരം ഉപയോഗിക്കാത്ത ഉരുളി പോലുള്ള വലിയ പാത്രങ്ങള്‍ ഇപ്പോഴേ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റുക. രണ്ടാം നില ഇല്ലാത്തവർ ഇത്തരം സാധനങ്ങൾ നേരത്തെ തന്നെ ചാക്കിലോ കാർട്ടനുകളിലോ ആക്കി കെട്ടിവയ്ക്കുക.
∙ ദൈനംദിന ആവശ്യങ്ങൾക്കുള്ള വസ്ത്രങ്ങൾ മാറ്റിവച്ച ശേഷം ബാക്കിയുള്ളവ കാർട്ടനുകളിലോ വലിയ പെട്ടികളിലോ ആക്കി െവള്ളം കയറാത്ത സ്ഥലങ്ങളിലേക്കു മാറ്റണം.
∙ ലോഫ്റ്റിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളും കാർട്ട നുകളിലാക്കി പായ്ക് ചെയ്തു വയ്ക്കണം.
∙ ഡൈനിങ് റൂമിലെ ക്രോക്കറി ഷെൽഫുകളിലെ അലങ്കാരപ്പാത്രങ്ങളും ഗ്ലാസുകളുമെല്ലാം നേരത്തെ തന്നെ പായ്ക്ക് ചെയ്തു മാറ്റുക.
∙ ലൈബ്രറിയിലെ പുസ്തകങ്ങളും നേരത്തെ തന്നെ കാ ർട്ടനുകളിലാക്കി സുരക്ഷിതസ്ഥലങ്ങളിലേക്കു മാറ്റാം.
പ്ലാൻ തയാറാക്കാം
∙ വെള്ളം കയറുന്നു എന്നു തോന്നിയാൽ ചെയ്യാനുള്ള കാ ര്യങ്ങളെക്കുറിച്ച് ആക്‌ഷൻ പ്ലാൻ വീട്ടിലെ അംഗങ്ങള്‍ ഒന്നിച്ചിരുന്നു തയാറാക്കുക. ഓരോ മുറിയുടെയും ചുമതല ഓരോ വ്യക്തികൾക്കു വീതിച്ചു കൊടുക്കാം. അതതു മുറിയിലെ സാധനങ്ങൾ എങ്ങനെ പായ്ക് ചെയ്യണമെന്ന് കൃത്യമായ രൂപരേഖയും തയാറാക്കുക.
∙ ഓരോ മുറിയിലും കബോർഡിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ, ഷെൽഫിൽ വച്ചിരിക്കുന്ന സാധനങ്ങൾ, ടേബിളിനു മുകളിൽ വച്ചിരിക്കുന്ന സാധനങ്ങൾ എന്നിങ്ങനെ തരം തിരിച്ചു ലേബൽ ചെയ്ത കാർട്ടനുകളിൽ ആക്കണം. ഇതിനുള്ള കാർട്ടനുകൾ നേരത്തെ തന്നെ വാങ്ങി ലേബല്‍ ഒട്ടിക്കലാണ് ആദ്യപടി. ഉദാഹരണത്തിന്, മാസ്റ്റർ ബെഡ്റൂം കബോ ർഡ് എന്ന് എഴുതി ഒട്ടിക്കാം. ഒരു മുറിയിൽ ഒന്നിൽ കൂടുതൽ കബോർഡ് ഉണ്ടെങ്കിൽ നമ്പറോ പേരോ ഇട്ടു വയ്ക്കാം. ഓ രോ കബോർഡിലെയും സാധനം എടുത്തു വയ്ക്കാൻ പാകത്തിനു വലുപ്പമുള്ള കാർട്ടനുകൾ വേണം തിരഞ്ഞെടുക്കാൻ.
∙ കുട്ടികളുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും ഒരു കാർട്ടനിലോ സ്കൂൾ/കോളജ് ബാഗുകളിലോ ആക്കുക.
∙ മഴക്കാലമായതിനാൽ എസിയുടെ ആവശ്യമില്ലല്ലോ. അവ നേരത്തെ തന്നെ അഴിച്ചു മാറ്റി വയ്ക്കുക.
∙ അടുക്കളയില്‍ പാചകത്തിന് അടുപ്പിൽ വയ്ക്കുന്ന പാത്രങ്ങളും ഒരു കാർട്ടനിലാക്കാം. അടുപ്പിനരികിൽ വയ്ക്കുന്ന മസാലക്കുപ്പികൾ, ധാന്യപ്പൊടികളും പയർവർഗങ്ങളും, പ്ലാസ്റ്റിക് പാത്രങ്ങൾ എന്നിവ വെവ്വേറെ കാർട്ടനുകളിൽ വയ്ക്കാം. കിച്ചൺ കബോർഡുകൾ ഉള്ളവരാണെങ്കിൽ ഓരോ കബോർ ഡിനും നമ്പറിട്ട് അതേ നമ്പറിൽ ലേബൽ ചെയ്ത കാർട്ടനുകളിലേക്കു സാധനങ്ങൾ മാറ്റാം.
∙ ചെടികളുടെ കാര്യത്തിലും ശ്രദ്ധ വേണം. ചട്ടിയിൽ നട്ടിരിക്കുന്ന ചെടികൾ മഴക്കാലം പകുതി ആകുന്നതോടെ ടെറസിലേക്കു മാറ്റുന്നതാണ് ഉത്തമം. മഴവെള്ളം കുത്തിവീണു നശിച്ചു പോകാത്ത വിധത്തിലുള്ള ക്രമീകരണങ്ങൾ ഒരുക്കുക.
∙ പുറത്തു വച്ചിരിക്കുന്ന ഷൂ റാക്കുകളാണ് ശ്രദ്ധയിൽ പെടാതെ പോകുന്ന മറ്റൊന്ന്. ദിവസവും ഉപയോഗിക്കുന്ന ചെരിപ്പുകൾ മാത്രം അതിൽ വയ്ക്കുക. ബാക്കിയുള്ളവ പായ്ക് ചെയ്തു മാറ്റാം.
∙ ഫ്രിജിൽ സ്റ്റോക്ക് ചെയ്തിട്ടുള്ള സാധനങ്ങൾ ഉപയോഗിച്ചു തീർക്കുക. അടുക്കളയിലേക്കുള്ള സാധനങ്ങൾ അധികം വരാത്ത വിധം മാത്രം വാങ്ങുക.
എമർജൻസി കാർട്ടൻ
വെള്ളപ്പൊക്കത്തിനു ശേഷം സുരക്ഷിത സ്ഥാനങ്ങളിൽ നിന്നു തിരികെ വീടുകളിൽ എത്തുമ്പോൾ അത്യാവശ്യം വേണ്ടി വരുന്ന സാധനസാമഗ്രികള്‍ എമർജൻസി കാർട്ടനിലാക്കി വയ്ക്കണം.
∙ ചോറു വയ്ക്കാനും ഊറ്റാനും ഉള്ള കലം, പ്രഷർകുക്ക ർ, ചായ ഇടാനുള്ള പാത്രം, ചായപ്പൊടി, പഞ്ചസാര, ഉപ്പ്, എണ്ണ, അരി, പയര്‍, രണ്ടോ മൂന്നോ ചരുവങ്ങൾ, ഒരു ഫ്രൈയിങ് പാൻ, വെള്ളം എടുത്തു വയ്ക്കാനുള്ള ജഗ്, ഭക്ഷണം കഴിക്കാനുള്ള പ്ലേറ്റും ഗ്ലാസും, തവി, സ്പൂണ്‍, ഡിസ്പോസബിൾ പ്ലേറ്റുകൾ എന്നിവയാണ് എമര്‍ജന്‍സി കാര്‍ട്ടനില്‍ േവണ്ടത്. ഇവ നേരത്തെ തന്നെ എമർജൻസി എന്ന ലേബൽ എഴുതി ഒട്ടിക്കുകയോ ചുവന്ന പെയിന്റ് കൊണ്ടു മാർക്ക് ചെയ്യുകയോ ആവാം. മെയിൻ പായ്ക്കിങ് നടത്തുമ്പോൾ ഇവ ഒഴിവാക്കി വേണം പായ്ക് ചെയ്യാൻ.
∙ ചൂല്, മോപ്പ്, ക്ലീനിങ്ങിനുള്ള ലിക്വിഡും സോപ്പും, ബ്ലീച്ച്, തുടയ്ക്കാനുള്ള തുണികൾ എന്നിവ ആവശ്യത്തിനു വാങ്ങി, ഒരു കവറിലാക്കി എമർജൻസി കാർട്ടനിനൊപ്പം വയ്ക്കുക. വൃത്തിയാക്കലുകൾ എളുപ്പമാക്കാം.
വെള്ളം വന്നു തുടങ്ങിയാൽ
വെള്ളം ഒഴുകി വരുന്നതിന്റെ തോത് നമുക്കു മുൻകൂട്ടി പറയാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ വെള്ളം കയറിയേക്കാം എന്നു തോന്നിയാൽ പരിഭ്രാന്തരാകാതെ, ആദ്യം തന്നെ പ്രായമായവരെയും കുട്ടികളെയും വളർത്തുമൃഗങ്ങളെയും നേരത്തെ തീരുമാനിച്ച പ്രകാരം നിശ്ചിത സ്ഥലങ്ങളിലേക്കു മാറ്റാനുള്ള ക്രമീകരണം ചെയ്യുക. വാഹനവും ആദ്യം തന്നെ മാറ്റണം. വെള്ളം ഒരു പരിധിയില്‍ കൂടുതല്‍ ഉയര്‍ന്നാല്‍ വാഹനം സ്റ്റാര്‍ട്ട് െചയ്യാനും മാറ്റാനും പറ്റിയെന്നു വരില്ല.
∙ മുന്‍കൂട്ടി തയാറാക്കിയ പ്ലാൻ പ്രകാരം പായ്ക്കിങ് തുടങ്ങുക. രണ്ടാം നിലയിലേക്കോ െടറസിലേക്കോ ആ ദ്യം കൊണ്ടുപോകേണ്ടത് മേശ, കസേര തുടങ്ങിയവയാണ്. ഇവയുടെ മുകളിലായി വേണം തയാറാക്കിയ കാർട്ടനുകൾ വയ്ക്കാൻ. ഓരോ മുറിയിലെയും കാർട്ടനുകൾ ഒരുമിച്ചു വയ്ക്കുക. തിരികെ ഇറക്കുമ്പോൾ എളുപ്പമുണ്ടാകും.
∙ കാര്‍ട്ടനുകൾ മുഴുവൻ മുകളില്‍ എത്തിച്ച ശേഷം വേണം ഫ്രിജ്, വാഷിങ് മെഷിൻ, ഇന്‍വെർട്ടർ, ഗ്യാസ് സിലിണ്ടർ, സ്റ്റൗ എന്നിവ കൊണ്ടുപോകാൻ.
∙ എമർജൻസി എന്നു ലേബൽ ചെയ്ത കാർട്ടൻ, താഴത്തെ മുറികളിലെ മെത്ത, സെറ്റികളുടെ കുഷ്യൻ, താഴത്തെ മുറിയിലെ കാർട്ടനുകൾ എന്നിവ ഏറ്റവും ഒടുവിൽ മാത്രം മുകളിലേക്കു കൊണ്ടുപോകുകയും സുരക്ഷിത മായി വയ്ക്കുകയും ചെയ്യുക.
ഫൈനൽ ടച്ച്
എല്ലാ സാധനങ്ങളും മുകളിലേക്കു മാറ്റിയശേഷം കുളിമുറികളിലെ ക്ലോസറ്റ് അടച്ച്, അതിനു മുകളിൽ മണൽച്ചാക്ക് വയ്ക്കുക. ഇതിനുള്ള മണൽച്ചാക്ക് നേരത്തെ തയാറാക്കി വയ്ക്കണം. പുറമെ നിന്നുള്ള വെള്ളം സെപ്റ്റിക് ടാങ്കിലേക്കും സെപ്റ്റിക് ടാങ്കിലെ വെള്ളം മുറിയുടെ അകത്തേക്കും കയാറാതിരിക്കാനാണ് ഈ കരുതല്‍. ബാത്റൂമിൽ നിന്നു പുറത്തേക്കുള്ള ഡ്രെയിനുകളും ഇതു പോലെ മണൽച്ചാക്കു വച്ച് അടച്ചാൽ ഡ്രെ യിനേജ് വെള്ളം അകത്തേക്കു കയറുന്നതു തടയാം.
മുകളിലേക്കു മാറ്റാൻ സാധിക്കാത്ത വലിയ ഷെൽഫുകൾ, ഊണുമേശ എന്നിവ ജനാലകളിലോ തൂണുകളിലോ കയറിട്ടു കെട്ടി വയ്ക്കുക. വെള്ളം കയറിയാൽ ഇവ ഒഴുകി ഭിത്തിയിലും മറ്റും ഇടിച്ചു കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കാം.
ഇനി ശ്രദ്ധിക്കേണ്ടത് വെള്ളവും കറന്റുമാണ്. മെയിൻ സ്വിച്ച് ഓഫ് ചെയ്ത് ഫ്യൂസ് ഊരി സുരക്ഷിതമായി വയ്ക്കുക. വാട്ടർടാങ്കിലേക്കുള്ള ഇൻലെറ്റും ടാങ്കിൽ നിന്നു ടാപ്പുകളിലേക്കുള്ള ഔട്ട്‌ലെറ്റും അടച്ചിടുക. തിരികെ വരുമ്പോൾ അത്യാവശ്യ കാര്യങ്ങൾക്കുള്ള വെള്ളം ടാങ്കിലുണ്ടാകും.
വീടിന്‍റെ പ്രധാനവാതിലും സിറ്റ്ഔട്ടുകളിലേക്കുള്ള വാതിലുകളും അടുക്കളയിൽ നിന്നു പുറത്തേക്കുള്ള വാതിലും അകത്തുനിന്നു കുറ്റിയിടാതെ താക്കോൽ കൊണ്ടു ലോക്ക് ചെയ്യുക. ഒരു വാതിൽ തുറക്കാൻ പറ്റാതായാലും അടുത്ത വാതിലിലൂടെ അകത്തേക്കു കടക്കാം.
എവിെട, എപ്പോള്‍ െവള്ളം കയറും എന്നു പറയാനാകില്ല. നദിയുെട സാമീപ്യം ഇല്ലെങ്കില്‍ േപാലും െവള്ളപ്പൊക്കം ഉ ണ്ടാകാം. അതിനാല്‍, ‘വെള്ളം കയറില്ല’ എന്ന അമിത ആത്മവിശ്വാസം ഒഴിവാക്കുക. അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്ന മുന്നറിയിപ്പുകൾ ഗൗരവമായി കണ്ടു വേണ്ട ക്രമീകര ണങ്ങളും മുൻകരുതലുകളും എടുക്കുക. ഓർക്കുക, വെള്ളം കയറിയില്ലെങ്കിൽ പോലും നമുക്കു നഷ്ടമാകുന്നത് അല്‍പം സമയം മാത്രമാണ്. കരുതൽ എടുത്തില്ലെങ്കിൽ ഉണ്ടാകുന്ന നഷ്ടവും കഷ്ടപ്പാടും സങ്കൽപ്പിക്കുന്നതിന് അപ്പുറമാകാം.