ADVERTISEMENT

ലോകം ആദരിക്കുന്ന നൊബേൽ പ്രൈസ് ജേതാവ് മു ഹമ്മദ് യൂനുസ്. അടുത്തിെട നമ്മുടെ നാട്ടിൽ വന്നിരുന്നു. 2006ല്‍ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് ജേ താവും ബംഗ്ലദേശിലെ ഗ്രാമീൺ ബാങ്ക് സ്ഥാപകനും എഴു  ത്തുകാരനും സാമൂഹിക സംരംഭകനും ഒക്കെയാണ് അദ്ദേ    ഹം. സാമൂഹിക വികസനധാരയ്ക്ക് കേരളത്തിന്റെ സംഭാവനയായ കുടുംബശ്രീയുടെ പ്രവർത്തനം നേരിൽ കണ്ടറിയാന്‍ ഈ യാത്രയില്‍  അദ്ദേഹം പ്രത്യേകം സമയം കണ്ടെത്തി.

മുഹമ്മദ് യൂനുസിനെ നേരിൽ കാണാനും സംവദിക്കാനും ഞങ്ങൾക്കും ഒരമൂല്യ അവസരം ലഭിച്ചു. ഏറ്റവും മുതിർന്ന ഉ ദ്യോഗസ്ഥരെ മുതൽ സാധാരണ ജീവനക്കാരെ വരെ സമഭാവനയോടെ കാണാനും ഇടപഴകാനും അദ്ദേഹം കാട്ടിയ ശുഷ്കാന്തി ആ വലിയ മനുഷ്യന്റെ ഒാേരാ പ്രവര്‍ത്തികളിലും പ്രകടമായിരുന്നു. ചെറുത്,  വലുത് എന്നൊക്കെ പറഞ്ഞ് നമ്മള്‍ പല കാര്യങ്ങളെയും ചില കള്ളികളില്‍ സ്ഥാപിക്കാറുണ്ട്. എന്നാല്‍ ഇതൊക്കെ നാം സൃഷ്ടിക്കുന്ന ചുറ്റുപാടിനെ ആ ശ്രയിച്ചിരിക്കും എന്ന സത്യമാണ് അദ്ദേഹവുമായുള്ള സംവാദത്തിലൂെട മനസ്സിലായത്.

ADVERTISEMENT

‘ബോണ്‍സായ് പീപ്പിൾ’ എന്ന ഡോക്യുമെന്ററി  ചിത്രത്തിലൂടെ അദ്ദേഹം നൽകുന്ന സന്ദേശവും ഇതു തന്നെ. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ പാവപ്പെട്ടവർ ബോൺസായ് മരം പോലെയാണ്. ഏറ്റവും ശ്രേഷ്ഠമായ മരത്തിന്റെ വിത്ത് തിരഞ്ഞെടുത്ത് അതിനെ ആറിഞ്ച് മണ്ണു മാത്രമുള്ള ഒരു ചട്ടിയിൽ വിതച്ചാൽ, വലിയ മരത്തിന്റെ സമാനമായ, കുറിയ രൂപത്തിൽ ഒരു ബോൺസായ് മരമായിത്തീരും. പതിനാറടി ഉയരത്തില്‍ വളർന്ന് വിലസേണ്ട മരം വെറും പതിനാറിഞ്ചായി മുരടിക്കും.  അത് വിത്തിന്റെ കുഴപ്പം െകാണ്ടോ ഗുണനിലവാരക്കുറവു െകാണ്ടോ അല്ല. മറിച്ച് അപര്യാപ്തമായ പ്രതലത്തില്‍ – വളരാനാകാത്ത സാഹചര്യത്തില്‍ – ആണ് ആ വിത്ത് പാകിയത് എന്നതു മൂലമാണ്. ദാരിദ്ര്യം എന്നത് മനുഷ്യരുടെ സഹജമായ പിഴവ് കൊണ്ടല്ല, മറിച്ച് സാമൂഹികവും സാമ്പത്തികവും ആയ വ്യവസ്ഥകൾ അവർക്ക് വളരാൻ സാധിക്കുന്ന അവസരങ്ങൾ നൽകാത്തതുകൊണ്ടാണ് എന്നദ്ദേഹം വിശദീകരിച്ചു. ഓരോ പൗരനും തുല്യഅവസരങ്ങളും വളർച്ചയ്ക്കുള്ള അന്തരീക്ഷവും നൽകാന്‍ സമൂഹമാണ് ശ്രദ്ധിക്കേണ്ടത്.

ഒരു വ്യക്തിയുടെ ഒളിഞ്ഞു കിടക്കുന്ന കഴിവുകളെ പരിപോഷിപ്പിക്കാനും ഭാവി വാർത്തെടുക്കാനും എറ്റവും വേണ്ടത് അവസരങ്ങൾ തന്നെയാണ്. അവസരങ്ങളെയും സാഹചര്യങ്ങളെയും എങ്ങനെ നമ്മുടെ വിജയത്തിനും സമൂഹത്തിന്റെ നന്മയ്ക്കുമായി വിനിയോഗിക്കാം എന്നു മനസ്സിലാക്കി പ്രവർത്തിക്കുന്ന വ്യക്തിയാണ് യഥാർഥ ജേതാവ്. കുട്ടിക്കാലം മുതല്‍ മനസ്സിരുത്തേണ്ട കാര്യമാണത്. അവസരങ്ങൾ പാഴാക്കാതെ നോക്കുക, ലഭിക്കുന്ന ഒാരോ അവസരവും പരമാവധി പ്രയോജനപ്പെടുത്തുക.

ADVERTISEMENT

േറാമന്‍കവി ഹോറസിന്റെ പ്രശസ് തമായ വാക്കുകൾ ‘കാര്‍പെ  ഡെയിം’ എന്റെ പഠനമുറിയിലെ ചുമരിൽ തിളങ്ങി നിന്നിരുന്നു. 'Seize the day' –ഈ ദിവസം ആര്‍ജവത്തോടെ സ്വന്തമാക്കുക –  എന്ന സ ന്ദേശമാണ് ആ വാക്കുകള്‍ നമുക്കു നല്‍കുന്നത്. 

ദക്ഷിണാഫ്രിക്കയിലെ ആ യാത്ര

ADVERTISEMENT

രാഷ്ട്രപിതാവായ ഗാന്ധിജിയുടെ ജീവിതാനുഭവങ്ങൾ വായിച്ചിട്ടില്ലേ. അഭിഭാഷകനായി തന്റെ കക്ഷികൾക്കുവേണ്ടി കേസുകൾ വാദിച്ചുകൊണ്ടിരുന്ന യുവാവിനെ ഉത്സു കനായ രാഷ്ട്രീയനേതാവായും കാലഹരണപ്പെടാത്ത സംഭാവനകൾ ലോകത്തിനു നൽകിയ മഹാത്മാവായും  രൂപാന്തരപ്പെടുത്തിയെടുത്തത് ദക്ഷിണാഫ്രിക്കയിലെ അദ്ദേഹത്തിന്റെ അനുഭവങ്ങളും അവയിൽ കണ്ടെത്തിയ അവസരങ്ങളുമായിരുന്നു.  

ദാദാ അബ്ദുള്ള എന്ന വ്യവസായി ഗുജറാത്തി ഭാഷ വശമുള്ള ഒരു വക്കീലിനെ അന്വേഷിക്കവേ ആണ് മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന യുവ അഭിഭാഷകനെ കണ്ടെത്തിയത്. ദാദയുടെ േകസുകള്‍ വാദിക്കുന്നതിനു േവണ്ടി മോഹൻദാസ് 1893 മേയ് 24ന് ദക്ഷിണാഫ്രിക്കയിലെ ദർബനിൽ എത്തി. അവിടെ നിന്നു പ്രിറ്റോറിയയിലേക്കു ട്രെയിനിലായിരുന്നു യാത്ര. ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ഉണ്ടായിട്ടും തേർഡ് ക്ലാസിലേക്കു മാറി ഇരുന്നു യാത്ര ചെയ്യാൻ മോഹന്‍ദാസിേനാട് ട്രെയിൻ കണ്ടക്ടർ നിർദേശിച്ചു. വിസമ്മതിച്ച മോഹൻദാസിനെ പീറ്റർ മാറിറ്റ്സ്ബർഗ് എന്ന സ്ഥലത്ത് അധികൃതർ നിര്‍ബന്ധപൂര്‍വം പുറത്താക്കി.

ഈ സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ വഴിത്തിരവമായി. സ്വാതന്ത്ര്യത്തിനു േവണ്ടിയും വര്‍ണവിവേചനത്തിന് എതിരെയും േപാരാടാനുള്ള തീരുമാനം മോഹന്‍ദാസിെന്‍റ ഉള്ളില്‍ നിറയുന്നത് ഇതൊെടയാണ്. അഹിംസ എന്ന സിദ്ധാന്തത്തില്‍ അടിയുറച്ച്, സത്യഗ്രഹം എന്ന സമരമാര്‍ഗത്തിലൂെട അദ്ദേഹം തന്‍റെ പോരാട്ടം തുടങ്ങി.

പീറ്റർ മാറിറ്റ്സ്ബർഗ് റെയിൽവേസ്റ്റേഷനിൽ മഹാത്മാവിന്‍റെ യാത്ര യുെട ഒാർമയ്ക്കായി ഒരു ഫലകം ഇപ്പോഴുണ്ട്. അതില്‍ എഴുതിയിരിക്കുന്നു, ‘ഈ ഫലകത്തിന്റെ സമീപത്ത് 1893 ജൂണ്‍ ഏഴാം തീയതി  രാത്രിയിൽ എം. െക. ഗാന്ധി ഫസ്റ്റ്ക്ലാസ് കംപാർട്മെന്റിൽ നിന്നു പുറത്താക്കപ്പെട്ടു.’   

ADVERTISEMENT