ADVERTISEMENT

ഭക്ഷ്യവിഷബാധ; ഭക്ഷണം തയാറാക്കുമ്പോഴും പുറത്തു പോയി കഴിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വീട്ടുഭക്ഷണത്തിൽ ശ്രദ്ധിക്കാന്‍

ADVERTISEMENT

∙ ഭക്ഷ്യവിഷബാധയ്‌ക്കെതിരെയുള്ള മുൻകരുതലുകളിൽ ഏറ്റവും പ്രധാനം ശുചിത്വമാണ്. അടുക്കളയും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. 

∙ കിണറ്റിലെ വെള്ളം സമയാസമയം പരിശോധിക്കണം. വാട്ടർ പ്യൂരിഫയർ ഉപയോഗിക്കുന്നവർ സർവീസിങ് കൃത്യമായി ചെയ്യണം.

ADVERTISEMENT

∙ ഗുണനിലവാരമുള്ള വിൽപ്പന കേന്ദ്രങ്ങളിൽ നിന്നു മാത്രമേ ഇറച്ചി വാങ്ങാവൂ.  ശുദ്ധമായ ഇറച്ചി ഇളം ചുവപ്പുനിറത്തിലുള്ളതും വലിയുന്നതുമായിരിക്കും. വഴുവഴുപ്പുള്ളതോ, നീല നിറത്തിലുള്ളതോ ആയ ഇറച്ചി രോഗം ബാധിച്ചതോ, ചത്ത മൃഗങ്ങളുടെയോ ആകാം. 

∙ മത്സ്യത്തിന് ഫോർമാലിന്റെയോ അമോണിയയുടെയോ ഗന്ധമുണ്ടെങ്കിൽ വാങ്ങരുത്. ഫ്രഷ് മത്സ്യത്തിന് തിളക്കമുള്ള വൃത്താകൃതിയിലുള്ള കണ്ണുകളുണ്ടാകും. ചെകിളപ്പൂക്കൾക്ക് നല്ല ചുവപ്പു നിറവും. പഴകിയ മീനിന്റെ കണ്ണ് തെളിച്ചമില്ലാത്തതും കുഴിഞ്ഞതും നീല നിറത്തിലുമുള്ളതാകും. 

ADVERTISEMENT

∙ കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകിയതിനുശേഷം മാത്രം ഭക്ഷണം പാചകം ചെയ്യുക. വൃത്തിയുള്ള പാത്രങ്ങളിൽ ഭക്ഷണം വിളമ്പണം. 

∙ പാചകം ചെയ്യുമ്പോഴുള്ള അവശിഷ്ടങ്ങൾ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ ഉടൻ തന്നെ സുരക്ഷിതമായി നിർമാർജനം ചെയ്യുക. 

∙ സിങ്കിൽ പാത്രം ഇട്ടുവച്ചു പിറ്റേദിവസം കഴുകുന്ന ശീലം നല്ലതല്ല. പാത്രം അന്നന്നു കഴുകി ഉണക്കി വയ്ക്കാം

∙ ഭക്ഷണം തുറന്നു വയ്ക്കരുത്. ചീഞ്ഞ ഭക്ഷ്യവസ്തുക്കൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. 

∙ പച്ചക്കറികൾ മഞ്ഞൾപ്പൊടിയും വിനാഗിരിയും  ഇട്ട് കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ പ്രത്യേകിച്ചും. മണ്ണ്, രാസവളം/കീട  നാശിനി ഇവ പറ്റിയിരുന്നാല്‍ ഭക്ഷ്യവിഷബാധ ഉണ്ടാകാം.

∙ ഇറച്ചിയും മീനും മുറിക്കാനും പച്ചക്കറി അരിയാനും വെവ്വേറെ ചോപ്പിങ് ബോർഡും കത്തിയും കരുതണം. ഇവ ഓരോ തവണ ഉപയോഗിക്കും മുൻപും പിൻപും കഴുകണം. 

∙ പച്ച മാംസം ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ മൂടിവയ്ക്കണം. മൂന്നു ദിവസത്തിൽ കൂടുതൽ ഫ്രീസറിൽ വയ്ക്കരുത്. വൈദ്യുതി മുടങ്ങിയാലും  ഇറച്ചിയിൽ അണുക്കൾ പെരുകാം. ഇതു ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും.

∙ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്. ഒരേ എണ്ണയിൽ പലവട്ടം പപ്പടം വറക്കുന്ന ശീലം വേണ്ട.

∙ അന്നന്നു പാകം ചെയ്ത ഭക്ഷണം കഴിക്കുന്നതാണു നല്ലത്. ഫ്രിജില്‍ വയ്ക്കേണ്ട സാഹചര്യമുണ്ടായാൽ മൂന്നു ദിവസത്തിനുള്ളിൽ ഉപയോഗിച്ചു തീർക്കുക. ഒരിക്കൽ ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിജിൽ വയ്ക്കരുത്. ഫ്രിജ് ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. 

∙ ടിൻഡ് ഫൂഡിലാണു ക്ലോസ്ട്രിഡിയം ബോട്ടുലിനം ബാക്ടീരിയ കൂടുതലായി കാണുന്നത്. ടിന്നിലടച്ചു വരുന്ന പ ഴങ്ങൾ, പച്ചക്കറികൾ, മാംസവിഭവങ്ങൾ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുക. ടിൻഡ് ഫൂഡ് ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കുക.

ഹോട്ടൽ ഭക്ഷണത്തിൽ ശ്രദ്ധിക്കാൻ

∙ പലരും പണം കൊടുത്തു ഭക്ഷ്യ വിഷബാധ വാങ്ങുകയാണ് ഇപ്പോൾ. ആഹാരസാധനങ്ങൾ റജിസ്ട്രേഷനുള്ള ക ടകളിൽ നിന്നു വാങ്ങുക. പാക്കേജ്ഡ് ഫൂഡിൽ ഭക്ഷ്യസുരക്ഷ നിഷ്കർഷിക്കുന്ന ലേബൽ ഉണ്ടെന്ന് ഉറപ്പാക്കുക.

∙ റസ്റ്ററന്റിൽ നിന്നു ഹോം ഡെലിവറിയായി വാങ്ങുന്ന ഭ ക്ഷണം ചൂടോടെ തന്നെ കഴിക്കുക. താപനിലയിൽ വരുന്ന വ്യത്യാസം ബാക്ടീരിയ പെരുകുന്നതിനു കാരണമാകും. 

∙ ഷവർമയോ കുഴിമന്തിയോ അല്ല വില്ലൻ. ഏതു വിഭവവും ചിട്ടപ്രകാരവും വൃത്തിയോടെയും ഉണ്ടാക്കിയില്ലെങ്കിൽ ഭക്ഷ്യവിഷബാധയുണ്ടാക്കും. ഇറച്ചി വിഭവങ്ങളിൽ നിന്നു ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള പ്രധാന കാരണം സാൽമൊണെല്ല എന്ന ബാക്ടീരിയ ആണ്. 

ചിക്കൻ പൂർണമായി വെന്തില്ലെങ്കിൽ സാൽമൊണെല്ല ശരീരത്തിൽ കയറും. ശരീരത്തിലെത്തിയാൽ നാലഞ്ചുമണിക്കൂറിനുള്ളിൽ ബാക്ടീരിയ പ്രവർത്തനം തുടങ്ങും. സാൽമൊണെല്ല ഇല്ലാതാകണമെങ്കിൽ മാംസം കുറഞ്ഞത് 750Cൽ 10 മിനിറ്റ് വേവണം. അല്ലെങ്കിൽ 550Cൽ 60 മിനിറ്റ്.  

∙ അൽഫാം, ഗ്രിൽഡ് ചിക്കൻ, ബാർബി ക്യൂ എന്നിവ പാ തി വേവിച്ച ശേഷം ഓർഡർ കിട്ടുമ്പോൾ മുഴുവനും വേവിച്ചു കൊടുക്കുകയാണു ചെയ്യുന്നത്. തിരക്കു കൂട്ടിയാൽ ഇവ പൂർണമായി വേവുന്നതിനു മുൻപ് കഴിക്കേണ്ടി വരാം.

∙ പതിവായി ഹോട്ടൽ ഭക്ഷണം കഴിക്കേണ്ടി വരുന്നവർ വെജിറ്റേറിയൻ വിഭവങ്ങൾ കൂടുതലായി കഴിക്കുക.

∙ ചില ഹോട്ടലുകളിൽ അടുക്കള സന്ദർശിക്കാനുള്ള അ വസരം നൽകാറുണ്ട്. അടുക്കളയുടെ വൃത്തി പരിശോധിച്ചു ഭക്ഷണം കഴിക്കാവുന്ന ഹോട്ടൽ തിരഞ്ഞെടുക്കാം.

∙ വഴിയരികിലും മറ്റും പാകം ചെയ്യുന്ന ഭക്ഷണം ഒഴിവാ  ക്കണം. പൊടിപടലങ്ങളും മറ്റും ഭക്ഷണത്തിൽ പറ്റിപ്പിടിച്ചിരുന്ന് അണുബാധയുണ്ടാകാം. 

ADVERTISEMENT