ADVERTISEMENT

‘‘ആശുപത്രികൾ സംഘർഷ മേഖലകളായി മാറുന്നതിന് ഒരു കാരണം ഡോക്ടർക്ക് രോഗിയുമായി ആത്യന്തികമായ ആത്മബന്ധത്തിന്റെ അഭാവം കൂടിയാണ്. കുടുംബത്തുള്ളവരെ തല്ലാൻ പെട്ടെന്നൊന്നും മനസ്സ് വരില്ലല്ലോ! അങ്ങനല്ലേ? മറിച്ച് കുടുംബത്തിലെ രോഗിക്ക് ഏറ്റവും മികച്ചതുണ്ടാകണമെന്ന് തീർച്ചയായും കുടുംബ ഡോക്ടറും കരുതും. നമുക്ക് ശ്രമിച്ചാലോ?’’- ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെടുന്ന സാഹചര്യത്തില്‍ ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. 

ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;

ADVERTISEMENT

അടിപിടി വേണ്ട!

എന്ന് നിങ്ങളുടെ സ്വന്തം

_കുടുംബ ഡോക്ടർ _

ഡോക്ടർമാരും രോഗികളും തമ്മിലുള്ള ഊഷ്മളമായ മാനസിക ബന്ധം വല്ലാതങ്ങ് തകർന്നുപോയ കാലഘട്ടമാണിത്.

തൊട്ടുമുമ്പ് കടന്നുപോയത് (മേയ് 19) ലോക കുടുംബ ഡോക്ടർ ദിനം.

മറ്റ് പല രാജ്യങ്ങളിലും ഇപ്പോൾ നിലവിലുള്ളത് പോലെ,

കേരളത്തിലും ഭാരതത്തിലും മുൻകാലങ്ങളിൽ ശക്തമായി നിലനിന്നിരുന്നത് പോലെ,

കുടുംബ ഡോക്ടർ സംവിധാനം മുൻകാലങ്ങളെക്കാൾ  ശക്തമായി തിരിച്ചു കൊണ്ടുവരണം.

"കുടുംബ ഡോക്ടർ" എന്നാൽ എന്തിനും ഏതിനും നിങ്ങൾക്ക് സമീപിക്കാവുന്ന നിങ്ങളെയും കുടുംബത്തെയും നേരിട്ടറിയാവുന്ന ഡോക്ടർ.

അദ്ദേഹം ഒരുപക്ഷേ കാർഡിയോളജിസ്റ്റൊ ഓർത്തോ ഡോക്ടറൊ എന്തുമാകട്ടെ.

സ്പെഷ്യലിസ്റ്റ് ആകണമെന്ന് നിർബന്ധമില്ല.

അടിസ്ഥാന  ബിരുദം എംബിബിഎസ് ഉള്ള ഒരു ഡോക്ടർ.

അത്രമാത്രം

അദ്ദേഹത്തിൻറെ അഭിപ്രായത്തിന് അനുസൃതമായി മാത്രം  മറ്റ് സ്പെഷ്യലിസ്റ്റുകളെ സമീപിക്കുക

തലവേദനയ്ക്ക് ന്യൂറോളജിസ്റ്റിന്റെ പരിശോധന മുറിയിലേക്ക്  കടന്നു കയറുന്നത് ഒരുപക്ഷേ കേരളത്തിൽ മാത്രം, ഭാരതത്തിൽ മാത്രം കാണുന്ന ഒരു പ്രതിഭാസമിയിരിക്കാം.

പകരം തലവേദനയ്ക്ക് കുടുംബ ഡോക്ടറെ സമീപിച്ച് പ്രാഥമിക വിലയിരുത്തലുകൾക്ക് ശേഷം അത്യാവശ്യമാണെങ്കിൽ മറ്റ് സ്പെഷലിസ്റ്റുകളിലേക്ക് എത്തിച്ചേരുന്ന സംവിധാനം  നമ്മുടെ സിസ്റ്റത്തിന്റെ അമിതഭാരം ഗണ്യമായി കുറയ്ക്കും.

തലവേദനയ്ക്ക് മാത്രമല്ല സർവ്വ രോഗങ്ങൾക്കും!

ആശുപത്രികൾ സംഘർഷ മേഖലകളായി മാറുന്നതിന് ഒരു കാരണം  ഡോക്ടർക്ക് രോഗിയുമായി ആത്യന്തികമായ ആത്മബന്ധത്തിന്റെ അഭാവം കൂടിയാണ്.

കുടുംബത്തുള്ളവരെ തല്ലാൻ

പെട്ടെന്നൊന്നും മനസ്സ് വരില്ലല്ലോ!

അങ്ങനല്ലേ?

മറിച്ച് കുടുംബത്തിലെ രോഗിക്ക് ഏറ്റവും മികച്ചതുണ്ടാകണമെന്ന് തീർച്ചയായും കുടുംബ ഡോക്ടറും കരുതും.

നമുക്ക് ശ്രമിച്ചാലോ?

ADVERTISEMENT