ADVERTISEMENT

ഒരാളുടെ വ്യക്തിത്വം മനസ്സിലാക്കാൻ കാലിൽ നോക്കിയാൽ മതിയെന്നു പറയാറുണ്ട്. നല്ല ഭംഗിയോടെ കാലുകൾ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം...

മ്മളെ താങ്ങുന്ന പാവം കാലുകളുടെ കാര്യം പലപ്പോഴും നാം മറക്കാറില്ലേ. ചെളിയോ പൊടിയോ  വെള്ളമോ എന്നു വേണ്ട, എല്ലാത്തിലും കൂടെ നി ൽക്കാനും നിലയ്ക്കു നിർത്താനും കാലു തന്നെയാണു കട്ട സപ്പോർട്ട്. പാദങ്ങൾ വൃത്തിയാക്കി ഭംഗിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധകളും പലവിധ രോഗങ്ങളും കാരണം വീൽചെയറിൽ വലയേണ്ടി വരും.

ADVERTISEMENT

ചെറിയ ശീലങ്ങൾക്കാണ് കാലിന്റെ ആരോഗ്യകാര്യത്തിൽ ഏറെ പ്രാധാന്യമുള്ളത്. മറക്കാതെ പരിചരണം കൊടുത്താൽ മനസ്സിലാകും ‘പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ’ എന്ന്. കാൽപാദങ്ങളുടെ സംരക്ഷണത്തിൽ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ...

നഖങ്ങളിലെ നിറവ്യത്യാസത്തിനു കാരണങ്ങൾ?

ADVERTISEMENT

വൈറ്റമിൻ കുറവ്, ചെരുപ്പ് വല്ലാതെ ഇറുകുക, അണുബാധ, നഖത്തിനേൽക്കുന്ന ക്ഷതങ്ങൾ, ചില രോഗങ്ങൾ എന്നിവയെല്ലാം നഖത്തിന്റെ ആരോഗ്യം കുറയാനും നിറവ്യത്യാസത്തിനും കാരണമാകാറുണ്ട്. നഖത്തിലെ അണുബാധ ഏറെനാൾ ചികിത്സിക്കാതെയിരുന്നാൽ പരിഹരിക്കാനാകാത്ത കേടുപാടുകൾ സംഭവിക്കാനിടയുണ്ട്.

അണുബാധ മൂലമുള്ള നിറവ്യത്യാസം ചികിത്സിക്കുമ്പോൾ മൂന്നു മുതൽ ആറു മാസം വരെയുള്ള ചികിത്സ ആവശ്യമാണ്. നഖം വളർന്നു വരാനും കേടായ നഖം പൂർണമായി മാറാനും സമയമെടുക്കുമല്ലോ... അത്രയും നാൾ മരുന്നിനും ലേപനങ്ങൾക്കുമൊപ്പം പരിചരണവും നൽകണം. അയൺ കുറവു മൂലവും നഖങ്ങളിൽ അഭംഗിയും പൊട്ടലുകളും കാണപ്പെടാറുണ്ട്.

ADVERTISEMENT

കാൽനഖങ്ങളിലെ നിറവ്യത്യാസവും മറ്റും ശ്രദ്ധയിൽപ്പെട്ടാൽ, ചർമരോഗ വിദഗ്ധനെയാണോ പാദരോഗ വിദഗ്ധനെയാണോ ചികിത്സയ്ക്കായി സമീപിക്കേണ്ടത്?

ആരോഗ്യരംഗത്തെ പല വിഭാഗങ്ങൾ തമ്മിൽ ചികിത്സയിലെ ഓവർലാപ് സാധാരണമാണ്. നഖങ്ങളിലെ സാധാരണ പ്രശ്നങ്ങളെല്ലാം തന്നെ ചർമരോഗ വിഭാഗത്തിൽ ചികിത്സിക്കാവുന്നവയാണ്.

കാലിലെ പ്രശ്നമായതുകൊണ്ട് പോഡിയാട്രിസ്റ്റും ഈ ചികിത്സകൾ ചെയ്യാറുണ്ട്. നഖത്തിനൊപ്പം കാലിൽ മറ്റു ഭാഗങ്ങളിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ പോഡിയാട്രിസ്റ്റിനെ സമീപിക്കുന്നതാകും ഉചിതം.

പ്രമേഹരോഗികൾക്ക് പെഡിക്യൂർ ചെയ്യാമോ?

പെഡിക്യൂർ എല്ലാവർക്കും ചെയ്യാം. പ്രമേഹ രോഗാവസ്ഥയുള്ളവർ പ്രത്യേകം ശ്രദ്ധ വയ്ക്കണമെന്നു മാത്രം.

ഡയബറ്റിക് ന്യൂറോപ്പതി ബാധിതർക്ക് സെൻസേഷൻ കുറവായിരിക്കും. അതുകൊണ്ട് ചൂടു വെള്ളത്തിൽ കാലു മുക്കി വയ്ക്കുമ്പോൾ ചൂടു കൂടുതലായാൽ ഇവർക്ക് അറിയാനാകില്ല. പാദത്തിലെ മൃതകോശങ്ങൾ ഉരച്ചു മാറ്റുമ്പോഴും നഖം വെട്ടുമ്പോഴും മുറിവുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. വേദന അറിയാത്തതുകൊണ്ടു തന്നെ ഇത്തരക്കാർക്കു മുറിവും അണുബാധയുമൊന്നും തിരിച്ചറിയാനായേക്കില്ല. ഇക്കാര്യങ്ങൾ ആദ്യമേ സലൂണിലെ പ്രഫഷനലിന്റെ ശ്രദ്ധയിൽപ്പെടുത്തണം.

സ്പൈഡർ വെയ്ൻസ് എന്താണ് ? ഇതു ഗൗരവകരമാണോ ?

ഗർഭവും പ്രസവവും കഴിഞ്ഞ സ്ത്രീകളിൽ സ്പൈഡർ വെയ്ൻസ് സാധാരണയായി കണ്ടുവരുന്നുണ്ട്. ഞരമ്പുകൾ പൊങ്ങിനിൽക്കുകയോ നിറം മാറി കാണുകയോ ചെയ്യുന്ന അവസ്ഥയാണിത്.

കാലിലേക്കുള്ള രക്തസഞ്ചാരം കുറയുന്നത് ഇതിനു കാരണമാകും. കാലിലെ അശുദ്ധരക്തം ശുദ്ധീകരണത്തിനായി ഹൃദയം വരെ എത്താനും പലപ്പോഴും പ്രയാസമുണ്ടാകും. കാലിലെ ഞരമ്പുകളിൽ അശുദ്ധരക്തം കുടുങ്ങിപ്പോകുമ്പോഴാണു നിറം മാറുന്നത്. സ്പൈഡർ വെയ്നിന്റെ അടുത്ത ഘട്ടം വെരിക്കോസ് വെയ്നാണ്.

നിറം മാറിയും പൊങ്ങിയും നിൽക്കുന്ന ഞരമ്പിനു ചുറ്റുമുള്ള ചർമവും നിറം മാറി ആരോഗ്യമില്ലാതെ കാണപ്പെടും. അൾസർ പോലെ പൊട്ടി രക്തം പോകാനുമിടയുണ്ട്.  സ്പൈഡർ വെയ്നുണ്ടെങ്കിൽ ചർമം നന്നായി മോയിസ്ചറൈസ് ചെയ്ത് ഇലാസ്തികത നിലനിർത്താൻ ശ്രമിക്കണം. ആരോഗ്യകരമായ ജീവിതരീതി പാലിക്കുകയും വേണം. ഏറെ നേരം നിന്നു ജോലി ചെയ്താൽ സ്പൈഡർ വെയ്നുള്ളവർക്കു രാത്രി റെസ്റ്റ്‌ലെസ് ലെഗ് സിൻഡ്രം ഉണ്ടാകാനിടയുണ്ട്. കാൽ കടച്ചിൽ പോലെ അസ്വസ്ഥത തോന്നുന്നതാണ് ഈ അവസ്ഥയുടെ ലക്ഷണം. ഈ ഘട്ടത്തിൽ കാലുകൾ ഉയർത്തി വച്ചു വിശ്രമിക്കുകയും ചികിത്സ തേടുകയും വേണം.

എന്താണ് ‘ഫൂട്ട് മാനേഴ്സ്’?

ചില ചെരുപ്പുകൾ കണ്ടിട്ടില്ലേ, മുൻഭാഗം വി ആകൃതിയിൽ വീതി കുറഞ്ഞു വരും. ഇതിനുള്ളിലേക്കു കാൽ ഇറുക്കിവച്ചു സ്റ്റൈലായി നടക്കുന്നവരുണ്ട്. ഇങ്ങനെയുള്ള ചെരുപ്പുകളിൽ കുടുങ്ങിപ്പോയ കാൽവിരലുകൾക്കു ധാരാളം  പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. പാദങ്ങളുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാൻ വിദഗ്ധർ ചില മാനേഴ്സ് നിർദേശിക്കുന്നുണ്ട്. ആ സാമാന്യ ശീലങ്ങളാണ് ‘ഫൂട്ട് മാനേഴ്സ്’ എന്നു പറയുന്നത്.  

∙ വൃത്തി : പാദങ്ങളുടെ ആരോഗ്യം കാത്തുസൂക്ഷിക്കാൻ, സാമാന്യ വൃത്തിശീലങ്ങൾ മാത്രം മതി. പാദങ്ങൾ ദിവസേന കഴുകുകയും നനവില്ലാതെ സൂക്ഷിക്കുകയും വേണം. കാൽനഖങ്ങളുടെ വശങ്ങൾ ചെരിച്ചു വെട്ടാതെ നേരേ ത ന്നെ വെട്ടുക. കൃത്യമായ ഇടവേളയിൽ നഖത്തിനടിയിലെ അഴുക്കും മൃതചർമവും നീക്കം ചെയ്യണം. കുഴിനഖവും അണുബാധകളും തടയാൻ ഇതു സഹായിക്കും.

∙പരിചരണം‌ : പാദങ്ങളിൽ ചർമത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യാനും മാർദവം വീണ്ടെടുക്കാനും പെഡിക്യൂ ർ പോലുള്ള സൗന്ദര്യ പരിചരണങ്ങൾ സഹായിക്കും. എ ന്നാൽ ഇത് അമിതമായി ചെയ്യാനും പാടില്ല. സെൻസിറ്റിവിറ്റി കൂടുതലാകുമെന്ന പ്രശ്നം വരാതിരിക്കാൻ വല്ലപ്പോഴും മാത്രം പെഡിക്യൂർ ചെയ്യുക.

വരണ്ട ചർമമുള്ളവർ ഉറങ്ങുന്നതിനു മുൻപ് കാൽപ്പാദം വൃത്തിയാക്കി അൽപം ബേബി ഓയിലോ മോയിസ്ചറൈസറോ പുരട്ടാൻ മറക്കരുത്.

പാകമല്ലാത്ത ചെരുപ്പ് മാറ്റി, കൃത്യം പാകത്തിലുള്ളതു മാത്രം ഉപയോഗിക്കൂ.

∙ വായു സഞ്ചാരം : ചൂടുള്ള കാലാവസ്ഥയിൽ സോക്സും ഷൂസുമിട്ട് വൃത്തിയായി നടന്നാലും അതു നല്ല മാനേഴ്സ് അല്ല. കാരണം ആ സോക്സൊന്നൂരിയാൽ രക്ഷപ്പെടാനാകാതെ വീർപ്പുമുട്ടുന്ന വിയർപ്പു കാണാം. പാദങ്ങൾക്കും നഖങ്ങൾക്കും ശരിയായ വായു സഞ്ചാരം പ്രധാനമാണ്.

1889144953

പ്രമേഹരോഗികൾക്ക് പാദത്തിലെ ആരോഗ്യപ്രശ്നങ്ങൾ കൂടുതലാകുന്നത് എന്തുകൊണ്ട്?

പ്രമേഹം നിയന്ത്രിക്കാതെ ദീർഘകാലം രോഗാവസ്ഥ തുടർന്നാൽ, കാലിലെ നാഡീകോശങ്ങൾക്കു നാശം സംഭവിക്കും. ‘ഡയബറ്റിക് ന്യൂറോപ്പതി’ എന്ന അവസ്ഥയാണിത്. ഈ രോഗബാധിതർക്കു കാലിൽ വേദനയോ അസ്വസ്ഥതകളോ തിരിച്ചറിയാൻ കഴിയാതെയാകും. 

രണ്ടു വ്യക്തികൾ ഏറെ ദൂരം നടക്കുന്നുവെന്നു കരുതാം. ഒരാൾ ഡയബറ്റിക് ന്യൂറോപ്പതി ബാധിച്ചയാൾ. മറ്റേതു പൂർണ ആരോഗ്യമുള്ളയാൾ. കുറേ ദൂരമെത്തുമ്പോഴേക്കും ആരോഗ്യമുള്ളയാൾക്കു കാലിൽ വേദന അനുഭവപ്പെടും. നടത്തം മതിയാക്കാൻ തോന്നിപ്പോകും. എന്നാൽ ന്യൂറോപ്പതി ബാധിച്ചയാൾ വേദന അറിയില്ല. കാലിൽ മുറിവുണ്ടായാൽപ്പോലും നടത്തം തുടരും. മുറിവും തഴമ്പും അണുബാധയും സങ്കീർണമാകുന്ന അവസ്ഥയിൽ മാത്രം തിരിച്ചറിഞ്ഞു ചികിത്സയ്ക്കെത്തുന്ന പ്രമേഹരോഗികളെ കണ്ടിട്ടുണ്ട്. കാൽ അപ്പോഴേക്കും മോശം അവസ്ഥയിലെത്തും. 

സോക്സ് ധരിക്കുന്ന ഭാഗത്തോളമാണു ന്യൂറോപ്പതി കാരണമുള്ള മരവിപ്പു ബാധിക്കുക. വേദന ഇതിനു മുകളിലേക്കു വ്യാപിക്കുമ്പോഴേക്കും രോഗിക്കു തിരിച്ചറിയാനാകും. പാദങ്ങളിലെ അൾസറുകളും ഡയബറ്റിക് ന്യൂറോപ്പതി ബാധിതരിൽ സാധാരണയായി കാണാറുണ്ട്. ഇത്തരക്കാർ ഇണക്കമുള്ള ചെരുപ്പിടാതെ നടക്കാനേ പാടില്ല. വീടിനുള്ളിൽപ്പോലും ഇവര്‍ ചെരുപ്പുപയോഗിക്കണം. 

ഡയബറ്റിക് ആർട്ടിയോപ്പതി എന്ന മറ്റൊരു അവസ്ഥയുണ്ട്. കാലിലേക്കുള്ള രക്തസഞ്ചാരം ഇവരിൽ കുറവായിരിക്കും. മുറിവുകൾ വേഗമുണങ്ങുകയില്ല. ചെരുപ്പിന്റെ കാര്യത്തിൽ ഇത്തരക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കടപ്പാട്: ഡോ. അനന്തകൃഷ്ണ ഭട്ട്, കൺസൽട്ടന്റ്, പാദരോഗ വിഭാഗം ആസ്റ്റർ മെഡ്സിറ്റി, കൊച്ചി. 

ADVERTISEMENT