Monday 25 February 2019 03:05 PM IST

‘‘പപ്പയുടെ േമാളാണെന്ന െഎഡന്റിറ്റി ഞാനിപ്പോഴൊന്നും വെളിപ്പെടുത്തുന്നില്ല...’’ ! കുമ്പളങ്ങിയിലെ ബേബിമോൾ സിനിമയിലെത്തിയ കഥ

Sreerekha

Senior Sub Editor

anna-1 ഫോട്ടോ: ഹരികൃഷ്ണൻ

‘‘പപ്പാ എനിക്ക് സിനിമയിലഭിനയി ക്കണം.’’ ഒരു സുപ്രഭാതത്തിൽ അ ന്നമോൾ ഈ ഡയലോഗ് പറഞ്ഞപ്പോൾ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം െഞട്ടിേപ്പായി. ഇന്നേവരെ നടിയാകണമെന്നൊരു മോഹമുണ്ടെന്ന് പറഞ്ഞിട്ടില്ലാത്ത കുട്ടിയാണ്. അഞ്ചാമത്തെ വയസ്സിൽ നടി ഇന്ദ്രജയുടെ കുട്ടിക്കാലം അഭിനയിക്കാേമാ എന്ന് േചാദിച്ചപ്പോൾ ‘എനിക്ക് അഭിനയിക്കേണ്ടാ...’ എന്ന് ഒറ്റക്കരച്ചിലാ യിരുന്നു. പിന്നീടൊരിക്കലും അഭിനയത്തെക്കുറിച്ചു പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെയിരിക്കുമ്പോ ഴാണ് പെട്ടെന്നീ സിനിമാമോഹം.

‘‘നീയിപ്പോ പഠിേച്ചാണ്ടിരിക്കുവല്ലേ. അത്ര മോഹമാണെങ്കിൽ ഞാൻ തിരക്കഥയെഴുതുന്ന സിനിമയിൽ ഒന്നു രണ്ട് സീനിെലാെക്ക ഒന്ന് തല കാണിച്ചിട്ടു േപാകാം.’’

‘‘അങ്ങനെയുള്ള േറാളല്ല. എനിക്ക് ലീഡ് േറാ ൾ േവണം.’’ അന്ന പറഞ്ഞത് നല്ല ബോൾഡ് സ്വ രത്തിലാണ്.

‘‘പക്ഷേ, എന്റെ സിനിമയിലൊക്കെ മിക്കവാറും സീനിയർ താരങ്ങളാകും. നിനക്കു പറ്റിയ േവഷം േവണമെങ്കിൽ യൂത്ത് സിനിമയാകണമല്ലോ...’’

അന്ന പിന്നെ ഒന്നും മിണ്ടിയില്ല. അഭിനയമോഹം തൽക്കാലം വിട്ടു കളഞ്ഞിട്ടുണ്ടാകുമെന്നാണ് പപ്പ വിചാരിച്ചത്. പക്ഷേ, അന്നയുെട സ്വപ്നത്തി ൽ സിനിമ ശരിക്കും കയറിക്കൂടിയിരുന്നു. എന്നാൽ വഴിത്തിരിവു വന്നത് ആഷിഖ് അബു ഇൻസ്റ്റ ഗ്രാമിൽ ദിലീഷും ശ്യാം പുഷ്കരനും ഫഹദ് ഫാ സിലും പ്രൊഡ്യൂസ് ചെയ്യുന്ന പുതിയ സിനിമയി ൽ നായികയെ തേടിെക്കാണ്ടുള്ള േപാസ്റ്റ് ഇട്ടപ്പോഴാണ്. പപ്പയോടു പറയാെതയാണ് അതിന് മ റുപടിയായി െമയിൽ അയച്ചത്. രണ്ടാഴ്ച കഴിഞ്ഞ് ഫസ്റ്റ് റൗണ്ട് ഒാഡിഷനു വിളിച്ചപ്പോൾ ശരിക്കും അദ്‌ഭുതമായിരുന്നു. പോകാൻ നേരം ഇങ്ങനെ ഒാഡിഷനൊെക്ക േപായി തിരക്കിനിടയിൽ നിൽക്ക ണോ എന്നു പപ്പ േചാദിച്ചപ്പോൾ ഒരു വാക്കു െകാ ടുത്തു: ‘‘പപ്പയുടെ േമാളാണെന്ന എന്റെ െഎഡന്റി റ്റി ഞാനിപ്പോഴൊന്നും വെളിപ്പെടുത്തുന്നില്ല...’’

നാലു റൗണ്ട് ഒാഡിഷനും കഴിഞ്ഞ് ഫൈനൽ ഘട്ടത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു: ‘നായിക യായി അന്നയാകും സെലക്ട് ചെയ്യപ്പെടുന്ന’തെ ന്ന്. അതുകേട്ട് ശരിക്കും െഞട്ടി അന്ന. ആ സമയത്താണ് ദിലീഷും കൂട്ടുകാരും അന്നയുടെ വീട്ടുകാരെപ്പറ്റി േചാദിച്ചത്. അച്ഛൻ എന്തു െചയ്യുന്നുവെന്ന് േചാദ്യം. ‘‘എന്റെ പ പ്പ തിരക്കഥാകൃത്താണ്. െബന്നി പി. നാരയരമ്പലം.’’

ഇേപ്പാ ശരിക്കും െ‍ഞട്ടിയത് ദിലീഷും ശ്യാമും സംവിധായ കൻ മധുവും ആണ്. കാരണം, അത് ശരിക്കും സസ്െപൻസ് ആയിരുന്നു. എന്നാലും ഇക്കാര്യമെന്താ േനരത്തെ പറയാതിരു ന്നതെന്നു േചാദിച്ച് ദിലീഷ് പരിഭവിച്ചെങ്കിലും, അന്നയുടെ പ പ്പ െബന്നിെയ വിളിച്ച് ദിലീഷ് പറഞ്ഞത് േനരേ മറിച്ചാണ്:

‘‘േമാൾ മിടുക്കിയാണ്. പപ്പയുടെ പേര് പറയാതെ അവൾ തന്റെ കഴിവിലൂെട തന്നെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ’’

anna-2 ഫോട്ടോ: ഹരികൃഷ്ണൻ

അങ്ങനെയാണ് അന്നാ െബൻ, ബേബി േമാളായത്. അന്ന ഒരു കൂൾ പെൺകുട്ടിയാണ്. മനസ്സിൽ ഒന്നു വച്ചിട്ട് പുറമേ വേ റൊന്നു കാട്ടുന്ന ടൈപ്പല്ല... േബബി േമാളും അങ്ങനെയാണ്. വളരെ ഈസി ഗോയിങ്. കാഷ്വൽ ആയി ജീവിച്ചു പോകുന്ന തനി കുമ്പളങ്ങിക്കാരി. ആ പ്രായത്തിലുള്ള ഏതൊരു പെൺകുട്ടിക്കും എളുപ്പം റിേലറ്റ് െചയ്യാൻ പറ്റും. ൈവപ്പിൻ അടുത്ത് നായരമ്പലത്തു ജനിച്ചു വളർന്ന അന്നയ്ക്ക് അതുെകാണ്ട് കു മ്പളങ്ങിയിലെ േബബി േമാളായി എളുപ്പം മാറാൻ പറ്റി.

ഇപ്പഴും ത്രിൽ വിട്ടുമാറിയിട്ടില്ല അന്നയുടെ മുഖത്ത്. ബേ ബി േമാൾ മനസ്സിൽ നിന്നു േപായിട്ടില്ല.‘‘ഇത്രയും നല്ലൊരു ടീമിന്റെ കൂെട ആദ്യ സിനിമ ചെയ്യാൻ പറ്റിയത് േമാളുെട ഭാ ഗ്യം’’ എന്ന് ബെന്നി.

അഭിനയത്തെ കുറിച്ച് അച്ഛൻ നൽകിയ ഉപദേശം?

അവസാന റൗണ്ടിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ദിലീഷേട്ടന്റെ ഒരു വർക്ക്ഷോപ് ഉണ്ടായിരുന്നു. ഒരു മണിക്കൂർ ക്ലാസ്. ഇമോഷൻസ് എങ്ങനെ പ്രകടിപ്പിക്കണം, നമ്മുടെ ‘ഗട്ട് ഫീലിങ്’ വച്ച് അഭിനയിക്കണം, ഒരുപാട് ആലോചിക്കാൻ നി ൽക്കാതെ അപ്പോ തോന്നും പോലെ ചെയ്യണം എന്നൊക്കെ പറഞ്ഞുതന്നു. പപ്പ കൂടുതൽ പറഞ്ഞു കൺഫ്യൂഷനടിപ്പിച്ചില്ല.

അഭിനയത്തോട് ശരിക്കും മോഹം തോന്നിയത്?

സ്കൂളിൽ പഠിക്കുമ്പോ സ്കൂൾ റേഡിയോയ്ക്കു വേണ്ടി ഞ ങ്ങളുടെ ടീച്ചർ പറഞ്ഞിട്ട് ലേഡി മാക്ബത്ത് ആയി അഭിനയിച്ചിരുന്നു. അതായിരുന്നു അഭിനയത്തിലുള്ള ആദ്യപരിചയം. വീ ട്ടിൽ വച്ച് അനിയത്തിയും ‍ഞാനും കൂടി ഡബ്സ്മാഷ് സ്ഥി രം പരിപാടിയായിരുന്നു പപ്പയുടെ സിനിമകളുെട സെറ്റിെലാ ക്കെ പതിവായി പോകുമായിരുന്നു. അവിടെ സീൻ ചെയ്യുന്നതു കണ്ട് നല്ല പരിചയം ഉണ്ട്...

പിന്നെ, സെന്റ് തെരേസാസ് കോളജിലാണ് ഡിഗ്രി ഫാഷ ൻ ഡിസൈനിങ്ങിനു പഠിച്ചത്. അവിടെ സിനിമാ കഥകളും ഒാഡിഷൻസും പതിവാണല്ലോ. ഒാഡിഷൻസിനു പോയിക്കൂടേയെന്ന് കൂട്ടുകാരൊക്കെ ചോദിക്കുമായിരുന്നു. അന്ന് അതിനു ധൈര്യം വന്നിട്ടില്ല. ‘ആനന്ദം’ സിനിമയിലെ കുട്ടികളൊക്കെ എന്റെ സുഹൃത്തുക്കളാണ്. സിനിമ ഇറങ്ങി കഴിഞ്ഞപ്പോ, അ തിന്റെ ഒാഡിഷനു പോകാമായിരുന്നു എന്നൊക്കെ തോന്നി. പതുക്കെ അഭിനയത്തോട് ഒരിഷ്ടം വന്നു. പഠിത്തം കഴിഞ്ഞ് ബെംഗളൂരുവിൽ ഒരു വർഷം ഫാഷൻ ഡിൈസനറായി ജോ ലി ചെയ്തു. ഇടയ്ക്ക് ഒന്നു രണ്ട് ഒാഡിഷൻസ് ട്രൈ ചെയ്തി രുന്നു. അതിനിെടയാണ് ഈ സിനിമ വന്നത്. പക്ഷേ, ഹീറോയിനാകുമെന്ന് പ്രതീക്ഷിച്ചതല്ല...

anna-3

െസറ്റിലെ അനുഭവങ്ങൾ?

എല്ലാവരും നല്ല സപ്പോർട്ട് ആയിരുന്നു. ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോ ഒരു ടെൻഷനും തോന്നിയില്ല. എക്സൈറ്റ്മെന്റാ യിരുന്നു. വൈകിട്ട് ആറു മണി െതാട്ട് വെളുപ്പിനെ ആറു മണി വരെയായിരുന്നു ഷൂട്ട്. പകൽ കിടന്ന് ഉറങ്ങും. ദിനചര്യയൊക്കെ മാറിയിരുന്നു.

എല്ലാവരും പറയും പോലെ ഫഹദിന്റെ അഭിനയം കണ്ട് മാജിക് തോന്നിയോ?

ചിലപ്പോഴൊക്കെ ആ അഭിനയം കണ്ട് ഞാൻ കുറച്ചു നേരത്തേക്ക് ബ്ലാങ്ക് ആയി നിന്നു പോയിട്ടുണ്ട്. ഫഹദിക്ക ചിരിക്കുമ്പോഴൊക്കെ ഇത് സിനിമയിലെ കഥാപാത്രത്തിന്റെ ചിരിയാണോ അതോ ശരിക്കും ചിരിക്കുന്നതാണോ എന്ന് ക ൺഫ്യൂഷനടിച്ചു പോകും. അത്ര സ്വാഭാവികമാണ്.

അധികം ആർക്കുമില്ലാത്ത ഹെയർസ്റ്റൈലാണല്ലോ?

എന്റെ മുടി പപ്പയുടെ അതേ മുടിയാണ്. േകളിങ് ഒന്നും ചെയ്തിട്ടില്ല. നാച്വറലാണ്. പപ്പ പറയും, പപ്പയുടെ ചെറുപ്പത്തിൽ ഇതേ പോലെ ചുരുണ്ട മുടിയായിരുന്നെന്ന്. സിനിമയിലും എ നിക്ക് ഈ മുടി തന്നെ. വലിയ മാറ്റമില്ല... അനിയത്തി സൂസ ന്നയ്ക്കും ഇതേ പോലെ ചുരുണ്ട മുടിയാണ്.

ഇഷ്ടനടി?

ശോഭന. പിന്നെ, ദീപിക പദുക്കോൺ, തപ്സി....

അഭിനയത്തിനപ്പുറമുള്ള ഇഷ്ടം?

ഫാഷൻ ഡിസൈനിങ്ങിൽ എനിക്കിഷ്ടം തോന്നാൻ പ്രചോ ദനം മമ്മിയാണ്. എന്നെക്കാൾ വല്യ ഡിസൈനറാണ് മമ്മി. എന്റെ സ്വന്തം ഡ്രസ് ഞാൻ തന്നെയാണ് ഡിസൈൻ ചെയ്യു ന്നത്. പെയിന്റിങ് വലിയ ഇഷ്ടമാണ്. ചിത്രം വരയ്ക്കാറുണ്ട്. ഉപരിപഠനമായി ആർട്ട് തെറപ്പി കോഴ്സ് വിദേശത്തു പോയി പഠിക്കണമെന്നാണ് ഇപ്പോഴത്തെ പ്ലാൻ. അഭിനയത്തിലെ ഭാവിപരിപാടി ഒന്നും പ്ലാൻ ചെയ്തിട്ടില്ല.

േമാൾ നടിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ബെന്നി: അഭിനയമോഹം പറഞ‍്ഞപ്പോൾ, ‘സ്വന്തം കഴിവ് തെളിയിച്ചിട്ട് നീ അഭിനയിച്ചോ’ എന്നാണ് ഞാനാദ്യം പറ‍ഞ്ഞത്. ഇവൾ കയറി ഷൈൻ ചെയ്ത് അഭിനയിച്ചു കളയും എന്നു പ്രതീക്ഷയില്ലായിരുന്നു. സീരിയസായി അഭിനയത്തെ കാണുന്നതായി മുൻപ് തോന്നിയിരുന്നില്ല. സ്റ്റേജിൽ കയറാൻ നല്ല ചങ്കൂറ്റമാണ്. അതാകും സിനിമയിലും പ്ലസ് പോയിന്റായത്.

എൻട്രൻസ് പരീക്ഷ എഴുതി ഡോക്ടറോ എൻജിനീയറോ ആകാനൊന്നും അന്നയെ നിർബന്ധിച്ചില്ലേ?

ബെന്നി: കുട്ടികൾ സ്വന്തം ഇഷ്ടത്തിന് അവരുെട ഭാവി തി രഞ്ഞെടുക്കട്ടെ എന്നാണെന്റെ വിശ്വാസം. എൻട്രൻസ് എഴുതുന്നോ എന്ന് ചോദിച്ചു. താൽപര്യമില്ലെന്ന് പറഞ്ഞപ്പോ നിർബന്ധിച്ചില്ല. പിന്നെ, അന്ന എന്നോട് പറയും, ‘പപ്പ പഠിച്ചോണ്ടിരുന്നപ്പോ നാടകം എന്നാെക്ക പറഞ്ഞ് നടന്നിരുന്നതല്ലേ’യെന്ന്. കല അവരുടെ ബ്ലഡിൽ തന്നെയുണ്ടല്ലോ. മുൻകൂട്ടി പ്ലാൻ ചെ യ്യാതെ ഒരു തലേവരയിലൂടെയാകും ചിലപ്പോ ജീവിതം പോ വുക... ‘കുമ്പളങ്ങി ൈനറ്റ്സും’ അങ്ങനെ സംഭവിച്ചതാണ്. പ്രതീക്ഷിക്കാതെയാണീ നായികാറോൾ... ഇപ്പോ ഞങ്ങളെല്ലാം ‘ബേബി മോളെ’ കാണാൻ കാത്തിരിക്കുന്നതിന്റെ ത്രില്ലിലാണ്.