ADVERTISEMENT

കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ സംവിധായകൻ ബേസില്‍ ജോസഫ് വിവാഹിതനായി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം നടന്നത്. ഫാ. ജോസഫിന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം.

basil022

കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കോട്ടയംകാരിയായ എലിസബത്തിനെ വയനാട് സ്വദേശി ബേസില്‍ വിവാഹം ചെയ്യുന്നത്.

basil011
ADVERTISEMENT

ബേസില്‍ തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ രണ്ടു വര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്.

സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ടു മക്കളില്‍ ഇളയവനാണ് ബേസില്‍. കോട്ടയം തോട്ടക്കാട് മാർ അപ്രേം പളളിയിലായിരുന്നു നിശ്ചയം നടന്നത്.

ADVERTISEMENT

1.

ADVERTISEMENT
ADVERTISEMENT