ADVERTISEMENT

ആരാധകർ ദുൽഖറിനെ കുഞ്ഞിക്കയെന്നു വിളിക്കുന്നത് ഹൃദയത്തിൽ തൊട്ടാണ്. ഹൃദ്യമായ ഇടപെടലുകളിലൂടെ ഡിക്യു നേടിയെടുത്തതാണ് ഈ ഇഷ്ടം. കഴിഞ്ഞ രണ്ടു വർഷത്തോളമായി, ദുൽഖറിന്റെ ഒരു മലയാള സിനിമ റിലീസായിട്ട്. പക്ഷേ കേരളക്കരയിൽ താരത്തിനുള്ള സ്വീകാര്യതയ്ക്കും ആരാധക പിന്തുണയ്ക്കും തെല്ലും കുറവു വന്നിട്ടില്ല.

dq-2

ഇപ്പോഴിതാ ദുൽഖറിന്റ ഏറ്റവും പുതിയ ഒരു ഫാമിലി സ്റ്റിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയം അമീറ സൽമാനുമൊപ്പം ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയതാണിത്. ദുൽഖറിന്റെ കുഞ്ഞു മാലാഖ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

ADVERTISEMENT

ഒരു യമണ്ടൻ പ്രേമകഥയാണ് ദുൽഖറിന്റെ പുതിയ മലയാള ചിത്രം. ചിത്രീകരണം പുരോഗമിക്കുന്ന യമണ്ടൻ പ്രേമകഥ ഈ വർഷം തിയേറ്ററിലെത്തും. തമിഴിൽ കണ്ണും കണ്ണും കൊള്ളയടിത്താൽ, വാൻ, ഹിന്ദിയിൽ സോയഫാക്ടർ എന്നിവയാണ് ദുൽഖർ സൽമാന്റെ മറ്റു ചിത്രങ്ങൾ.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT