ADVERTISEMENT

വിവാഹശേഷമുള്ള ആദ്യത്തെ പിറന്നാൾ ആഘോഷമാക്കി ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. പ്രിയതമയുടെ പിറന്നാൾ മധുരത്തിനായി നിക്ക് ജോനാസ് ചിലവഴിച്ചത് മൂന്നര ലക്ഷത്തോളം രൂപയാണ്. പ്രിയങ്കയുടെ പിറന്നാൾ കേക്കിന്റെ വില അറിഞ്ഞതോടെ അമ്പരന്നിരിക്കുകയാണ് ആരാധകർ.

ചുവപ്പും ഗോൾഡൻ നിറവുമുള്ള കേക്ക് തയാറാക്കിയിരിക്കുന്നത് ചോക്ലേറ്റും വനിലയും ഭക്ഷ്യയോഗ്യമായ 24 കാരറ്റിന്റെ സ്വർണ്ണവും ഉപയോഗിച്ചാണ്. 24 മണിക്കൂർ എടുത്താണ് കേക്ക് ബേക്ക് ചെയ്തതും അലങ്കരിച്ചെടുത്തതും. 5000 യുഎസ് ഡോളറാണ് (ഏകദേശം മൂന്നര ലക്ഷം രൂപ) കേക്കിന്റെ വില. പ്രിയങ്കയുടെ പിറന്നാൾ വസ്ത്രത്തിന് മാച്ച് ചെയ്യുന്ന സ്പെഷ്യൽ കേക്കാണ് നിക്ക് ഓർഡർ ചെയ്തത്.

ADVERTISEMENT

കഴിഞ്ഞയാഴ്ച മിയാമിയിൽ കുടുംബാംഗങ്ങൾക്കൊപ്പമായിരുന്നു പ്രിയങ്കയുടെ പിറന്നാൾ ആഘോഷം. അമ്മ മധു ചോപ്ര, സഹോദരിയും നടിയുമായ  രിണീതി ചോപ്ര എന്നിവരും പാർട്ടിയിൽ പങ്കെടുത്തു. 2018 ഡിസംബറിലായിരുന്നു അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസിനെ പ്രിയങ്ക ചോപ്ര വിവാഹം കഴിച്ചത്. നിക്കിനേക്കാള്‍ പത്തു വയസ്സ് കൂടുതലുണ്ട് പ്രിയങ്കയ്ക്ക്. 

ADVERTISEMENT
ADVERTISEMENT