ഹോളിവുഡ് സിനിമാ സ്വപ്നം വെളിപ്പെടുത്തി റഷ്യൻ ടെന്നീസ് താരം മരിയ ഷറപ്പോവ. നല്ല ഫിഗറും തിളങ്ങുന്ന സൗന്ദര്യവുമുള്ള നിങ്ങൾ എന്തുകൊണ്ട് സിനിമയിൽ അഭിനയിക്കുന്നില്ല എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
"എനിക്ക് ഇത്രയും സൗന്ദര്യം ഉണ്ടെങ്കില്‍ എന്തുകൊണ്ട് സിനിമയില്‍ അഭിനയിച്ചുകൂടാ? പക്ഷേ, ഇക്കാര്യത്തെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല."- സന്തോഷത്തോടെയുള്ള മരിയ ഷറപ്പോവയുടെ മറുപടി ഇങ്ങനെ. ഇപ്പോൾ അറിയപ്പെടുന്ന മോഡൽ കൂടിയാണ് മരിയ ഷറപ്പോവ.
ഒരുകാലത്ത് ലോക ടെന്നീസിലെ തിളങ്ങുന്ന താരമായിരുന്നു മരിയ ഷറപ്പോവ. ഉത്തേജക മരുന്ന് ഉപയോഗത്തിന് പിടിക്കപ്പെട്ടതോടെ വിലക്ക് നേരിട്ട താരം പിന്നീട് ടെന്നീസ് കോർട്ടിലേക്ക് തിരിച്ചുവന്നെങ്കിലും കാര്യമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.
