മലയാളത്തിന്റെ പ്രിയനടി ഭാമ വിവാഹിതയായി. ചെന്നിത്തല സ്വദേശികളായ ജഗദീശന്റെയും ജയശ്രീയുടെയും മകൻ അരുണാണ് വരൻ. ഇന്ന് രാവിലെ കോട്ടയത്തു വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപേർ വിവാഹത്തിൽ പങ്കുകൊണ്ടു.
ഭാമയുടെ വിവാഹവാർത്ത വനിതയിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞത്. വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് താരം വിവാഹ വിശേഷങ്ങൾ പങ്കുവച്ചത്. കുടുംബ സുഹൃത്തും ദുബായിൽ ബിസിനസുകാരനുമാണ് അരുൺ ജഗദീശ്. കൊച്ചിയിൽ താമസിക്കുന്ന അരുൺ വളർന്നത് കാനഡയിലാണ്.
കുടുംബങ്ങൾ തമ്മിൽ നേരത്തെ അറിയാമായിരുന്നുവെങ്കിലും വിവാഹം അപ്രതീക്ഷിതമായി തീരുമാനിച്ചതാണെന്നു ഭാമ പറയുന്നു. വീട്ടുകാർ മാത്രം പങ്കെടുത്ത ചടങ്ങിൽ വച്ചായിരുന്നു വിവാഹ മോതിരം കൈമാറിയത്. രേഖിത രാജേന്ദ്രകുറുപ്പ് എന്നാണ് യഥാർത്ഥ പേര്. അൻപതോളം സിനിമകളിൽ ഭാമ അഭിനയിച്ചു.
