ADVERTISEMENT

കാ‍ർത്തിക് സുബ്ബരാജ് – ധനുഷ് ടീമിന്റെ ‘ജഗമേ തന്തിരം’ സിനിമാ പ്രേക്ഷക‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്. സിനിമയിലെ രണ്ടാമത്തെ വിഡിയോ സോങ് ദിപാവലി സ്പെഷലായി പുറത്തിറക്കിയിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തക‍ർ. ‘ബുജി’ എന്ന് തുടങ്ങുന്ന പാട്ട് സന്തോഷ് നാരായണനാണ് സംഗീതം നി‍ർവഹിച്ചിരിക്കുന്നത്. അനിരുദ്ധും സന്തോഷ് നാരായണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പഴയ ഹിറ്റ് ജോഡികളായ അനിരുദ്ധും ധനുഷ് കുറച്ചു കാലങ്ങൾക്കു ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

സിനിമയിലേതായി മുൻപ് പുറത്തിറങ്ങിയ ‘റകിട റകിട’ എന്ന് തുടങ്ങുന്ന പാട്ട് വലിയ ഹിറ്റായിരുന്നു. ധനുഷിന് പുറമേ മലയാളത്തിൽ നിന്നും ഐശ്വര്യ ലക്ഷ്മി, ജോജു ജോ‍ർജ്ജ് എന്നിവരും സിനിമയിൽ  അഭിനയിക്കുന്നുണ്ട്. 

ADVERTISEMENT

 

ADVERTISEMENT
ADVERTISEMENT