തറവാട് വീട്ടിൽ ഒത്തുകൂടി ഹാസൻ കുടുംബം. കമൽഹാസൻ, ചേട്ടനും നടനുമായ ചാരുഹാസൻ, ചാരുഹാസന്റെ മകളും നടിയുമായ സുഹാസിനി തുടങ്ങി കുടുംബത്തിലെ രണ്ട് തലമുറകളുടെ സംഗമമായിരുന്നു ഇത്. കൂടിച്ചേരലിന്റെ ചിത്രങ്ങൾ സുഹാസിനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറലാണ്. ‘Going back home to the family house in eldams road. All the bright Hasans’ എന്നാണ് ചിത്രങ്ങൾക്കൊപ്പം സുഹാസിനി കുറിച്ചിരിക്കുന്നത്.
കമൽ, ചാരു, സുഹാസിനി എന്നിവർ അഭിനയത്തിന് ദേശീയ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയവരാണ്. മാസ്റ്റർ സംവിധായകൻ മണിരത്നത്തിന്റെ ഭാര്യയാണ് സുഹാസിനി. കമലിന്റെ മക്കളായ ശ്രുതിയും അക്ഷരയും അഭിനയരംഗത്ത് സജീവമാണ്.
കഴിഞ്ഞ ദിവസമായിരുന്നു സുഹാസിനിയുടെ അറുപതാം പിറന്നാൾ.