ഇമോജികൾ കൊണ്ടു മറച്ചാണ് സാധാരണ താരങ്ങള്‍ മക്കളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറ്. ഗായകൻ നിക് ജൊനാസും നടി പ്രിയങ്ക ചോപ്രയും അതില്‍ നിന്ന് വ്യത്യസ്തരല്ല. തങ്ങളുടെ കണ്‍മണിയുടെ മുഖം ഇതുവരെ ഇരുവരും പൊതുവേദികളില്‍ പങ്കുവച്ചിരുന്നില്ല. കഴിഞ്ഞ ദിവസം നിക്കിന്റെയും സഹോദരന്മാരുടെയും മ്യൂസിക് ബാൻഡ് ആയ ജൊനാസ് ബ്രദേഴ്സിന്റെ ഔദ്യോഗിക പരിപാടിയിൽ മകള്‍ മാൾട്ടി മേരിയുടെ മുഖം ആദ്യമായി ക്യാമറകള്‍ക്കു മുന്നിലെത്തി.

കളിചിരിയും കുറുമ്പുമായി മാൾട്ടി മേരി വേദിയിലും സദസ്സിലുമുള്ളവരുടെ മനസ് കീഴടക്കി. ഒരു വയസ്സ് പൂർത്തിയായ ശേഷമാണ് താരദമ്പതികൾ മകളെ ക്യാമറയ്ക്കു മുന്നിൽ കൊണ്ടുവരുന്നത്. സോഷ്യല്‍ മീഡിയയും മാൾട്ടിയുടെ ചിത്രങ്ങൾ ആഘോഷമാക്കി ക്കഴിഞ്ഞു. പപ്പയെ പോലെയാണ് മകളെന്ന് ആരാധകർ കുറിക്കുന്നു.

2022 ജനുവരിയിലാണ് നിക്കിനും പ്രിയങ്കയ്ക്കും വാടകഗർഭപാത്രത്തിലൂടെ പെൺകുഞ്ഞ് പിറന്നത്. ആറാം മാസത്തിൽ ജനിച്ച കുഞ്ഞ് മൂന്നു മാസത്തിലേറെ എൻഐസിയുവിൽ ആയിരുന്നു. മകളെ ജീവനോടെ തിരികെ കിട്ടുമോയെന്ന് ആശങ്കപ്പെട്ടിരുന്നതായി പ്രിയങ്ക ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്.
1.

2.

3.