ADVERTISEMENT

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ പ്രിയനായികയായിരുന്നു ഭാനുപ്രിയ. നൃത്തത്തിലും അഭിനയത്തിലും ഒരേപോലെ തിളങ്ങിയ താരം മലയാളത്തിലും ഒരുകൂട്ടം മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്.

ഇപ്പോഴിതാ, ഒരു തെലുങ്ക് ചാനലിനു നൽകിയ അഭിമുഖത്തിൽ ഭാനുപ്രിയ തുറന്നു പറഞ്ഞ ചില കാര്യങ്ങൾ ഞെട്ടലോടെയാണ് പ്രേക്ഷക സമൂഹം ഏറ്റെടുത്തിരിക്കുന്നത്.

ADVERTISEMENT

തനിക്ക് ഓർമക്കുറവ് നേരിടുന്നതായാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

‘ഓർമശക്തി കുറയുന്നു. പഠിച്ച ചില കാര്യങ്ങൾ മറന്നു. നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല. കഴിഞ്ഞ രണ്ട് വർഷമായി ഓർമക്കുറവ് അനുഭവപ്പെടുന്നുണ്ട്. അടുത്തിടെ ‘സില നേരങ്ങളിൽ സില മനിദർഗൾ’ എന്ന സിനിമയിലൂടെ സെറ്റിൽ വച്ച് ഡയലോഗുകൾ വരെ മറന്നു പോയി. പിരിമുറുക്കമോ വിഷാദമോ അലട്ടുന്നില്ല. മറവിക്ക്‌ കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണ്. ചില മരുന്നുകൾ കഴിക്കുന്നുണ്ട്’. – ഭാനുപ്രിയ പറഞ്ഞു.

ADVERTISEMENT

അൻപത്തിയഞ്ചുകാരിയാണ് ഭാനുപ്രിയ. ഭർത്താവ് ആദർശ് 2018ൽ ഹൃദയാഘാതം കാരണം മരണപ്പെട്ടിരുന്നു. ഇരുപതുകാരിയായ അഭിനയ ഏകമകളാണ്. വിദേശത്ത് പഠിക്കുന്നു. ചെന്നൈയിൽ അമ്മയ്ക്കും സഹോദരനുമൊപ്പമാണ് ഭാനുപ്രിയ ഇപ്പോള്‍ താമസിക്കുന്നത്.



ADVERTISEMENT
ADVERTISEMENT