വിദേശത്ത് അവധിക്കാലം ആഘോഷിക്കുന്ന സൂര്യ–ജ്യോതിക താരദമ്പതികളുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. മക്കൾക്കൊപ്പമുള്ള തങ്ങളുടെ മനോഹരമായ നിമിഷങ്ങൾ കോർത്ത് ഒരുക്കിയ വിഡിയോ ജ്യോതിക ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. ഇവരുടെ മക്കളായ ദിയയെയും ദേവിനെയും വിഡിയോയിൽ കണ്ടതിന്റെ സന്തോഷത്തിലുമാണ് ആരാധകർ.
മലയാളികൾക്കും ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. തമിഴകത്തിനൊപ്പം കേരളത്തിലും വലിയൊരു ആരാധകവൃന്ദം ഇവർക്കുണ്ട്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന ‘കാതൽ’ ആണ് ജ്യോതികയുടെ പുതിയ ചിത്രം. മമ്മൂട്ടിയാണ് നായകനായി എത്തുന്നത്. ജിയോ ബേബി സംവിധാനം ചിത്രം ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം.