ശിവകാർത്തികേയനെ നായകനാക്കി ആർ. രവികുമാർ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്‌ഷൻ ത്രില്ലർ ‘അയലാൻ’ ന്റെ ട്രെയിലർ എത്തി. രാകുൽ പ്രീത് സിങ് നായികയാകുന്ന ചിത്രത്തിൽ ശരത് കേൽകർ, യോഗി ബാബു, ഭാനുപ്രിയ, കരുണാകരൻ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. എ.ആർ. റഹ്മാൻ ആണ് സംഗീതം. അൻബറിവാണ് സംഘട്ടനസംവിധാനം. നീരവ് ഷാ ഛായാഗ്രഹണവും റൂബൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
24 എ.എം സ്റ്റുഡിയോസിന്റെ ബാനറിൽ ആർ.ഡി. രാജയാണ് ‘അയലാൻ’ നിർമിക്കുന്നത്. 2024 പൊങ്കൽ റിലീസായി ജനുവരി 12ന് ചിത്രം തിയറ്ററുകളിലെത്തും.