മകൾക്കൊപ്പമുള്ള തന്റെ ഏറ്റവും പുതിയ മനോഹരചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം രംഭ. മൂത്ത മകള്‍ ലാന്യ ഇന്ദ്രകുമാറിനൊപ്പമുള്ള ഈ ചിത്രങ്ങൾ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
‘My Angel’ എന്ന കുറിപ്പിനൊപ്പമാണ് രംഭ ഫോട്ടോസ് പങ്കിട്ടത്. മകളെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന രംഭയാണ് ചിത്രങ്ങളിലുള്ളത്. പേസ്റ്റല്‍ നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ നെറ്റ് ഗൗണാണ് ലാന്യ ധരിച്ചിരിക്കുന്നത്. കറുപ്പും സില്‍വറും കലര്‍ന്ന സ്‌കേര്‍ട്ടും ടോപ്പുമാണ് രംഭയുടെ വേഷം.
രണ്ട് പെണ്‍കുഞ്ഞുങ്ങളും ഒരു ആണ്‍കുട്ടിയുമായി, രംഭയ്ക്ക് മൂന്ന് മക്കളാണുള്ളത്. വിവാഹ ശേഷം സിനിമ വിട്ട രംഭ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഇപ്പോൾ വിദേശത്താണ് താമസം.