കമൽഹാസൻ, പ്രഭാസ്, അമിതാഭ് ബച്ചൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നാഗ് അശ്വിന്‍ ഒരുക്കിയ ‘കല്‍ക്കി 2898 എ.ഡി’ക്കു വമ്പൻ റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ, ചിത്രത്തിൽ ദുൽഖർ സൽമാന്റെ ഗസ്റ്റ് റോൾ തരംഗമാകുന്നു. ദുൽഖര്‍ സൽമാനൊപ്പം വിജയ് ദേവരകൊണ്ട, മൃണാൾ ഠാക്കൂർ തുടങ്ങി സൂപ്പർതാരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നു.
ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. അശ്വഥാത്മയായി എത്തുന്ന അമിതാഭ് ബച്ചനാണ് സിനിമയുടെ കരുത്ത്. സുപ്രീം യാസ്കിൻ എന്ന ക്രൂര വില്ലനായി കമൽഹാസൻ എത്തുന്നു. ഭൈരവ എന്ന കഥാപാത്രമാണ് പ്രഭാസ്.