‘എന്നൈ നോക്കി പായും തോട്ടൈ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യൻ താരം മേഘ ആകാശ് വിവാഹിതയാകുന്നു. സായി വിഷ്ണുവാണ് വരൻ. ആറു വർഷമായി ഇരുവരും പ്രണയത്തിലാണ്. ഓഗസ്റ്റ് 22നു നടന്ന വിവാഹ നിശ്ചയ ചടങ്ങിൽ കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്.
ചെന്നൈയിൽ ജനിച്ചു വളർന്ന മേഘയുടെ അച്ഛൻ തെലുങ്ക് സ്വദേശിയും അമ്മ മലയാളിയുമാണ്. 2017ൽ റിലീസ് ചെയ്ത ‘ലൈ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം. പേട്ട എന്ന ചിത്രത്തിലും മികച്ച വേഷത്തിലെത്തി.