രജനികാന്ത് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ യുടെ പാക്കപ്പ് വിഡിയോ വൈറൽ. സിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം സൗബിൻ ഷാഹിറും സത്യരാജും ശ്രുതി ഹാസനും സെറ്റിലുണ്ടായിരുന്നു.
കൂലിയിൽ ആമിര്‍ ഖാൻ, നാഗാർജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പർതാരങ്ങളും എത്തുന്നു. ശ്രുതി ഹാസനാണ് നായിക. സൗബിൻ ഷാഹിറാണ് മറ്റൊരു പ്രധാന വേഷത്തിൽ.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമാണം. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദർ.