രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന ബോളിവുഡ് മാസ്സ് ആക്ഷൻ ത്രില്ലർ ‘ധുരന്ദർ’ന്റെ ഫസ്റ്റ് ലുക്ക് വിഡിയോ വൈറൽ. സാറ അർജുൻ ആണ് നായികയായി എത്തുന്നത്. ദൈവത്തിരുമകൾ, ആൻമരിയ കലിപ്പിലാണ്, പൊന്നിയിൻ സെൽവൻ എന്നീ സിനിമകളിൽ ബാലതാരമായി തിളങ്ങിയ അഭിനേത്രിയാണ് സാറാ അർജുൻ. ചിത്രം 2025 ഡിസംബർ 5 ന് റിലീസാകും. ജിയോ സ്റ്റുഡിയോസ്, ബി 62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തും.