ADVERTISEMENT

തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹ മോചിതരാകാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. നയൻതാരയുടേതെന്ന പേരിൽ ഇൻസ്റ്റഗ്രാം സ്റ്റോറിയും ഇതോടൊപ്പം പ്രചരിച്ചു. വിവാഹത്തെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും മോശം പരാമർശമുള്ള പോസ്റ്റാണ് നയൻതാരയുടേതാണെന്ന വ്യാജേന പ്രചരിച്ചത്.

ഇപ്പോഴിതാ, ഈ അഭ്യൂഹങ്ങൾക്കു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നയൻതാര. ‘ഞങ്ങളെക്കുറിച്ചുള്ള അസംബന്ധ വാർത്തകൾ കാണുന്ന ഞങ്ങളുടെ പ്രതികരണം’ എന്ന കുറിപ്പോടെ വിഘ്നേഷ് ശിവനൊപ്പമുള്ള തന്റെ ചിത്രം നയൻതാര ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തു.

ADVERTISEMENT

നിരവധിയാളുകളാണ് നയൻതാരയെ പിന്തുണച്ച് രംഗത്തെത്തുന്നത്.

ADVERTISEMENT
ADVERTISEMENT