ADVERTISEMENT

അനവസരത്തില്‍ സെല്‍ഫി എടുക്കാൻ ശ്രമിച്ച ആരാധകനോടു കയർത്ത് തെലുങ്ക് സംവിധായകന്‍ എസ്.എസ്. രാജമൗലി.

തെലുങ്ക് നടനും മുൻഎംഎൽഎയുമായ കോട്ട ശ്രീനിവാസ റാവു കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ശ്രീനിവാസ റാവുവിന് ആദരാഞ്ജലികൾ അർപ്പിക്കാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയതാണ് രാജമൗലി. അപ്പോഴാണ് ഒരു ആരാധകര്‍ സെല്‍ഫിക്കു ശ്രമിച്ചത്. എന്നാല്‍ ഒഴിഞ്ഞുമാറി പോവാന്‍ ശ്രമിച്ച രാജമൗലിയെ ഇയാള്‍ വീണ്ടും പിന്തുടര്‍ന്നു. പിന്നേയും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ രാജമൗലി ദേഷ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലാണ്. പിന്നാലെ ആരാധകനെതിരെ കടുത്ത വിമര്‍ശനമാണുയരുന്നത്. മരണവീടാണെന്ന് ഓര്‍ക്കണമെന്നും കുറച്ച് ഒൗചിത്യബോധം കാണിക്കണമെന്നുമൊക്കെയാണ് കമന്റുകൾ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT