ADVERTISEMENT

സിനിമയിലെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കാർ അപകടത്തിൽ കൊല്ലപ്പെട്ട പ്രശസ്ത സ്റ്റണ്ട് ആർട്ടിസ്റ്റ് മോഹൻ രാജിനെ അനുസ്മരിച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. നിങ്ങളുടെ കഴിവും ധൈര്യവും ഇല്ലായിരുന്നെങ്കിൽ പല സിനിമകളിലെയും മികച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ പോലും സാധിക്കില്ലായിരുന്നുവെന്ന് പൃഥ്വിരാജ് കുറിച്ചു. തമിഴിലെ പ്രശസ്ത സ്റ്റണ്ട്മാനാണ് രാജു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്.

പാ രഞ്ജിത്ത്-ആര്യ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദാരുണ സംഭവം. എസ്‌യുവി അതിവേഗത്തില്‍ ഓടിച്ചുവന്ന് റാമ്പില്‍ കയറ്റി പറപ്പിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം വായുവില്‍ ഒരുതവണ മലക്കം മറിഞ്ഞ് മുൻവശം ചേർന്ന് ഇടിച്ചുകുത്തി നിലംപതിക്കുകയായിരുന്നു. അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന് പിന്നാലെ ക്രൂ അംഗങ്ങള്‍ ഓടിയെത്തി കാറില്‍ നിന്ന് രാജുവിനെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT