സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ സിനിമയുടെ ടീസർ ഹിറ്റ്. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്.
ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തൃഷയാണ് നായിക. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കലൈവാനൻ എഡിറ്റിങും അന്‍പറിവ്,വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. സായ് ആഭ്യങ്കർ ആണ് സംഗീതം. ഛായാഗ്രഹണം – ജി.കെ. വിഷ്ണു.