ADVERTISEMENT

അമ്പതാം പിറന്നാൾ ആഘോഷമാക്കി തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ. ഭാര്യ ജ്യോതികയ്ക്കൊപ്പം പിറന്നാൾ ആഘോഷിക്കുന്ന സൂര്യയുടെ ചിത്രങ്ങൾ ഫാൻസ് ഗ്രൂപ്പുകളിൽ വൈറലാണ്. നിരവധി ആരാധകരാണ് പിറന്നാൾ ദിവസം അദ്ദേഹത്തിന്റെ വീടിനു മുന്നിൽ ആശംസകൾ അറിയിക്കാൻ എത്തിയത്. തന്നെ കാണാനെത്തിയ ആരാധകര്‍ക്ക് സൂര്യ നന്ദിയും സ്നേഹവും അറിയിച്ചു.

പിറന്നാളിനോടനുബന്ധിച്ച്, സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ‘കറുപ്പ്’ സിനിമയുടെ ടീസർ എത്തി. ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തൃഷയാണ് നായിക. ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ADVERTISEMENT

കലൈവാനൻ എഡിറ്റിങും അന്‍പറിവ്,വിക്രം മോർ എന്നിവർ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. സായ് ആഭ്യങ്കർ ആണ് സംഗീതം. ഛായാഗ്രഹണം – ജി.കെ. വിഷ്ണു.

ADVERTISEMENT
ADVERTISEMENT