ADVERTISEMENT

താൻ കടുത്ത ഗാർഹിക പീഡനത്തിനു ഇരയാകുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി തനുശ്രീ ദത്ത.

അതിക്രൂരമായ പീഡനമാണ് വീടിനുള്ളില്‍ താന്‍ നേരിടുന്നതെന്നും ആരെങ്കിലും ഒന്ന് രക്ഷിക്കുമോ എന്നും ചോദിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ താരം പൊട്ടിക്കരഞ്ഞു. പൊലീസിൽ പരാതി നൽകിയെന്നും താരം.

ADVERTISEMENT

‘സഹിച്ച് മതിയായി. ആരോഗ്യം വരെ ഇക്കാരണത്താല്‍ ക്ഷയിച്ചു. വീട്ടില്‍ തനിക്കായി സഹായികളെ പോലും വയ്ക്കാനാകുന്നില്ല. വീട് ആകെ അലങ്കോലമാണ്. ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ സഹായികളാണ് വീട്ടില്‍ നില്‍ക്കുന്നത്. അവരാകട്ടെ തന്റെ സാധന സാമഗ്രികള്‍ മോഷ്ടിച്ചുകൊണ്ട് പോകുകയാണ്. കിടക്കുന്ന മുറിയുടെ വാതില്‍ക്കല്‍ പോലും ആളുകള്‍ വന്ന് മുട്ടുകയാണ്. മടുത്തു’.– തനുശ്രീ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

2018 ല്‍ താന്‍ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയാണ് തനിക്ക് നേരെ കുടുംബാംഗങ്ങള്‍ തിരിഞ്ഞതെന്നും അവര്‍ വിഡിയോയില്‍ പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT