ബോളിവുഡിലെ പ്രമുഖമായ കപൂർ കുടുംബത്തിലെ അംഗവും പ്രശസ്ത സിനിമ നിർമാതാവും അന്തരിച്ച നടി ശ്രീദാവിയുടെ ഭർത്താവുമായ ബോണി കപൂറിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
ജിം പരിശീലനമില്ലാതെ ബോണി 26 കിലോ ശരീരഭാരം കുറച്ചതായാണ് റിപ്പോര്‍ട്ട്. ചിട്ടയായ ഭക്ഷണക്രമം പാലിച്ചാണ് ബോണി ശരീരഭാരം കുറച്ചത്. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയ വിഭവങ്ങളും ഒഴിവാക്കി. അത്താഴം ഒഴിവാക്കുകയും പകരം വൈകീട്ട് ലഘുവായ സൂപ്പ് ഭക്ഷണമാക്കുകയും ചെയ്തു. പഴങ്ങളും ജ്യൂസും റൊട്ടിയുമായിരുന്നു ബോണി പ്രഭാതഭക്ഷണമാക്കിയതത്രേ. എന്തായാലും ഈ പ്രായത്തിലെ ബോണിയുടെ മേക്കോവറിന് സോഷ്യൽ മീഡിയ കയ്യടിക്കുകയാണ്.
അതേ സമയം ഭാര്യ ശ്രീദേവിയുടെ ഒരു പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ പങ്കുവച്ച് ബോണി ഇൻസ്റ്റഗ്രാമിൽ കുറിച്ചതും വൈറലാണ്. ‘എന്നെ നോക്കി പുഞ്ചിരിക്കുന്നു..., ഞങ്ങള്‍ വിവാഹിതരാകുന്നതിന് മുമ്പുള്ള ചിത്രം...’ എന്നാണ് ബോണിയുടെ കുറിപ്പ്.