വിജയ് ദേവരകൊണ്ട നായകനാകുന്ന പാൻഇന്ത്യൻ തെലുങ്ക് ചിത്രം ‘കിങ്ഡം’ ട്രെയിലർ എത്തി. ‘ദി പ്രീസ്റ്റ്’, ‘സ്റ്റാന്‍ഡപ്’ തുടങ്ങിയ സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ വെങ്കിടേഷ് എന്ന വെങ്കിയാണ് വില്ലനായി എത്തുന്നത്. ഗൗതം തന്നൂരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബാബുരാജിനെയും ട്രെയിലറിൽ കാണാം. ചിത്രം രണ്ട് ഭാഗങ്ങളിലായി ആണ് പുറത്തിറങ്ങുകയെന്ന് നേരത്തെ നിർമാതാവായ നാഗ വംശി പറഞ്ഞിരുന്നു. മലയാളികളായ ജോമോൻ ടി. ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ഛായാഗ്രഹണം.
ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് നായികമാർ. അനിരുദ്ധാണ് സംഗീതം. സിത്താര എന്‍റര്‍ടെയ്മെന്‍റും ഫോര്‍ച്യൂണ്‍ 4 ഉം ചേര്‍ന്ന് നിർമിക്കുന്ന ചിത്രം മേയ് 30ന് തിയറ്ററുകളിലെത്തും.