ADVERTISEMENT

തെന്നിന്ത്യയുടെ പ്രിയതാരമാണ് അഞ്ജു പ്രഭാകർ. ബാലതാരമായെത്തി, നായിക നിരയിലും ചുവടുറപ്പിച്ച താരം തമിഴിലും മലയാളത്തിലും സജീവമായി തിളങ്ങി നിൽക്കുമ്പോഴാണ് അഞ്ജു നടൻ ടൈഗർ പ്രഭാകറിനെ വിവാഹം കഴിച്ച് രംഗം വിട്ടത്. ഇപ്പോഴിതാ, താരത്തിന്റെ മനോഹരമായ ഒരു നൃത്ത വിഡിയോയാണ് വൈറൽ. ഇൻസ്റ്റഗ്രാം റീൽസ് വിഡിയോയിൽ ഇപ്പോൾ ട്രെൻഡ് ആയ ‘വാ...വാ...പക്കം വാ...’ എന്ന തമിഴ് ഗാനത്തിനൊപ്പമാണ് അഞ്ജുവിന്റെ നൃത്തം. ഒപ്പം ഒരു സഹതാരവുമുണ്ട്.

മുൻപ് തന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ച പാളിച്ചകളെക്കുറിച്ച് അഞ്ജു ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞതു വൈറൽ ആയിരുന്നു.

മൂന്ന് വിവാഹം കഴിച്ച കാര്യം മറച്ചുവച്ചാണ് ടൈഗർ പ്രഭാകർ തന്നെ വിവാഹം കഴിച്ചതെന്ന് അഞ്ജു പറയുന്നു. പതിനേഴ് വയസ്സിൽ, ഒരു കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ ബെംഗളൂരുവിലേക്ക് പോയതോടെയാണ് ജീവിതം കീഴ്മേൽ മറിഞ്ഞതെന്നും താരം. അവിടെ വച്ച് ടൈഗർ പ്രഭാകറെ കണ്ടു. പ്രഭാകർ പ്രണയം പറഞ്ഞു. ഒപ്പം വിവാഹാഭ്യർത്ഥനയും. അതിന് മുൻപ് മൂന്ന് വിവാഹം കഴിച്ചിരുന്ന പ്രഭാകർ, ഭാര്യയും കുട്ടികളുമുണ്ടെന്നത് മറച്ചു വച്ച് തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്ന് അഞ്ജു പറയുന്നു.

എനിക്ക് പതിനേഴും പ്രഭാകറിന് അമ്പതു വയസ്സുമായിരുന്നു പ്രായം. ഞാൻ വിവാഹത്തിന് തയാറല്ലായിരുന്നു. ഇക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ അവർ വിലക്കി. ഒടുവിൽ അവരുടെ വാക്ക് കേൾക്കാതെ പ്രഭാകറിനൊപ്പം പോയി. അതിനു ശേഷമാണ് സത്യങ്ങൾ പുറത്തു വന്നത്. അക്കാര്യം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. അപ്പോഴേക്കും ഗർഭിണിയായിരുന്നു. എങ്കിലും അയാൾക്കൊപ്പം കഴിയാൻ താൽപര്യമില്ലാത്തതിനാൽ എല്ലാം ഉപേക്ഷിച്ചു തിരികെപ്പോരുന്നു. ശേഷം വിഷാദത്തിലായി. അതിൽ നിന്നു പതിയെ സുഖം പ്രാപിച്ചു. സീരിയലുകളിലൂടെ അഭിനയ രംഗത്ത് സജീവമായെന്നും അഞ്ജു പറയുന്നു.

ആ രാത്രി എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായും കിഴക്കൻ പത്രോസിൽ സഹോദരിയായും കൗരവറിൽ ഭാര്യയായും അഞ്ജു അഭിനയിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT