ബോളിവുഡിലെ പ്രിയതാരദമ്പതികളാണ് കത്രീന കൈഫും വിക്കി കൗശലും. ഇപ്പോഴിതാ, ഇരുവർക്കും ആദ്യത്തെ കൺമണി ജനിക്കുന്നു എന്ന വാർത്തയാണ് വൈറൽ ആകുന്നത്.
കത്രീന കൈഫ് അമ്മയാകാനൊരുങ്ങുന്നു എന്ന വാർത്ത ദമ്പതികൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, വിശ്വസ്ത വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി അടക്കമുള്ള മാധ്യമങ്ങളാണ് ഈ വിവരം പങ്കുവയ്ക്കുന്നത്. മാസങ്ങളായി കത്രീന പൊതുവേദികളിൽ നിന്നു വിട്ടുനിൽക്കുന്നതും റിപ്പോർട്ടുകൾക്കു കരുത്താകുന്നു.
2021 ഡിസംബറിലാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്.