തമിഴ് നടി ശാലിനിയുടെ ഡിവോഴ്സ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. തുടരാൻ സാധിക്കാത്ത ദാമ്പത്യത്തില്‍ നിന്നു പുറത്തു കടക്കുന്നതു സന്തോഷിക്കാനുള്ള അവസരമാണെന്നു ശാലിനി പറയുന്നു. വിവാഹം പോലെ ആഘോഷിക്കേണ്ടതാണു വിവാഹമോചനവും എന്ന ശാലിനിയുടെ നിലപാടിനെ പിന്തുണച്ചും പ്രതികരിച്ചും നിരവധിയാളുകൾ രംഗത്തെത്തുന്നു. ‘ഡിവോഴ്സ് ഫോട്ടോഷൂട്ട്’ എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.