ഇന്ത്യൻ സിനിമയുമായി ബന്ധപ്പെട്ടു സമീപകാലത്തു വന്ന ഏറ്റവും വലിയ വാര്‍ത്തകളിലൊന്നു രജനികാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്നതാണ്. കമൽഹാസനാണ് ഈ വിവരം ആദ്യം പങ്കുവച്ചതും. പിന്നീട് ഈ സിനിമ സംവിധാനം ചെയ്യുക ലോകേഷ് കനകരാജ് ആണെന്ന തരത്തിൽ അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ ഇതിൽ ചില സംശയങ്ങളുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.
എന്നാൽ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ലെന്നാണ് രജനികാന്ത് പറയുന്നത്. ചിത്രത്തിന്റെ കഥ തീരുമാനിച്ചിട്ടില്ലെന്നും, സംവിധായകൻ ആരാണെന്ന് ഉറപ്പിച്ചിട്ടില്ലെന്നും രജനികാന്ത് പറയുന്നു.
തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വെങ്കട് പ്രഭുവായിരിക്കും ചിത്രത്തിന്റെ സംവിധായകൻ എന്നാണ് മറ്റൊരു വിവരം. യുവൻ ശങ്കർരാജ ആയിരിക്കും ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്‍റ്സ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.