ADVERTISEMENT

നടി തൃഷ കൃഷ്ണനെതിരെയുള്ള നടൻ മൻസൂർ അലിഖാന്റെ മോശം പരാമർശവും ഇതിനെതിരെയുള്ള തൃഷയുടെ കടുത്ത പ്രതിഷേധവും ചർച്ചയാകവേ, സംഭവത്തിൽ വിശദീകരണവുമായി മൻസൂർ രംഗത്ത്.

തന്റെേത് തമാശരീതിയിലുള്ള പരാമർശമായിരുന്നുവെന്നും ആരോ എഡിറ്റ് ചെയ്ത വിഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും നടൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ADVERTISEMENT

ഹനുമാൻ സഞ്ജീവനി മല ഉയർത്തി വന്നതുപോലെ വിമാനത്തിൽ ഇവരെന്നെ കാശ്മീരിലേക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി താൻ പറഞ്ഞതാണ്. ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം.

തന്റെ മകൾ തൃഷയുടെ വലിയ ആരാധികയാണെന്നും ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ടെന്നും മൻസൂർ പറയുന്നു. സഹനടിമാരോട് എപ്പോഴും തനിക്ക് ബഹുമാനമാണെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നാണ് കരുതുന്നതെന്നും മൻസൂർ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT