ADVERTISEMENT

ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഒരു നിമിഷം ആരാധകരെ കൺഫ്യൂഷനാക്കി. ഇൻസ്റ്റാഗ്രാമിൽ നിമിഷ് സ്റ്റോറിയായി പങ്കുവച്ച ഒരു ചിത്രത്തെ ചൊല്ലിയായിരുന്നു കൺഫ്യൂഷൻ.

അഹാന കൃഷ്ണയുടെ സഹോദരി ദിയ കൃഷ്ണയുടെ വിവാഹ ദിവസം അഹാനയും നിമിഷും കൂട്ടുകാരും ചേർന്നെടുത്ത ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഇതേ തുടർന്നാണ് അഹാനയും നിമിഷും വിവാഹിതരായി എന്ന തരത്തിൽ അഭ്യൂഹം ഉണ്ടായത്. എന്നാൽ പിന്നാലെ കാര്യങ്ങൾ വ്യക്തമാക്കി നിമിഷിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയെത്തി. തന്റെ വിവാഹം കഴിഞ്ഞിട്ടില്ല എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ നിമിഷ് അറിയിച്ചത്.

ADVERTISEMENT

പോസ്റ്റ് കണ്ടപാടെ നിമിഷിന് വിവാഹാശംസകൾ നേർന്ന് ഒരുപാട് പേർ മെസേജ് അയച്ചു. ഇതോടെയാണ് വിശദീകരണവുമായി നിമിഷ് തന്നെ രംഗത്തുവന്നത്.

‘‘എന്റെ കല്യാണം കഴിഞ്ഞിട്ടില്ല. ആരുമായും വിവാഹനിശ്ചയവും കഴിഞ്ഞില്ല. അത് എന്റെ അടുത്ത സുഹൃത്തിന്റെ അനുജത്തിയുടെ കല്യാണമായിരുന്നു. പറഞ്ഞുവെന്നേയുള്ളു’’–നിമിഷിന്റെ വാക്കുകൾ.

ADVERTISEMENT

അഹാന കൃഷ്നയുടെ കുട്ടിക്കാല സുഹൃത്താണ് നിമിഷ്. ഇരുവരും ഒന്നിച്ച ഹ്രസ്വചിത്രങ്ങളും മ്യൂസിക് വിഡിയോകളും സമൂഹമാധ്യമത്തിൽ വൈറൽ ആയിരുന്നു. അഹാന കൃഷ്ണ നായികയായെത്തിയ ‘ലൂക്ക’യുടെ ഛായാഗ്രാഹകൻ നിമിഷായിരുന്നു. റോഷാക്, കുറുപ്പ്, കിങ് ഓഫ് കൊത്ത തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായും നിമിഷ് രവി പ്രവർത്തിച്ചിട്ടുണ്ട്.

ADVERTISEMENT
ADVERTISEMENT