സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടൻ കൃഷ്ണ കുമാർ ജി.യുടെ മകളുമായ ദിയ കൃഷ്ണയ്ക്ക് കഴിഞ്ഞ ദിവസമാണ് ആദ്യത്തെ കൺമണിയായി ഒരു ആൺകുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ, അച്ഛനായതിന്റെ സന്തോഷം പ്രകടിപ്പിക്കുന്ന ഭർത്താവ് അശ്വിന്റെ വിഡിയോ ദിയ കൃഷ്ണ പങ്കുവച്ചതാണ് വൈറൽ. കൺമണിയെ ഉമ്മവച്ചും ലാളിച്ചും മതിവരാത്ത അശ്വിനെ വിഡിയോയിൽ കാണാം. ഭയങ്കര മണം... ഒരു രക്ഷയുമില്ല. ഭയങ്കര ക്യൂട്ട്. ബൂന്തിപോലെ ഇരിക്കുന്നു. കടിച്ച് തിന്നാൻ തോന്നുന്നു എന്നാണ് കുഞ്ഞിനെ ഉമ്മവച്ച് അശ്വിൻ പറയുന്നത്.
കുഞ്ഞിനെ കാണാൻ ആരെപ്പോലെയാണെന്ന് ദിയ ചോദിച്ചപ്പോൾ കാണാൻ ഓസിയെപ്പോലെയാണ് എങ്കിലും നമുക്ക് നോക്കാം എന്നായിരുന്നു അശ്വിന്റെ മറുപടി.
ജൂലൈ അഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. നിയോം അശ്വിൻ കൃഷ്ണയെന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്.