നടന്‍ ജി.കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും കഴിഞ്ഞദിവസമാണ് ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് ജനിച്ചത്. ‘അവസാനം ഞങ്ങളുടെ കണ്‍മണിയെത്തി’ എന്ന കുറിപ്പിനൊപ്പം കുഞ്ഞിക്കാലുകളുടെ ചിത്രം ദിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
കുഞ്ഞിന്റെ വ്യത്യസ്തമായ പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ ചർച്ചയാകുന്നത്. നിയോം അശ്വിൻ കൃഷ്ണയെന്നാണ് മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്. കുഞ്ഞിനുള്ള പേര് അമ്മ കണ്ടെത്തുമെന്നാണ് ദിയ നേരത്തെ പറഞ്ഞിരുന്നത്.
ആശുപത്രിയിൽ അഡ്മിറ്റായത് മുതലുള്ള വിശേഷങ്ങൾ വ്ലോഗായി ദിയ പങ്കുവച്ചിരുന്നു. രണ്ട് ഭാഗങ്ങളായാണ് ഡെലിവറി വിശേഷങ്ങൾ ദിയ പങ്കിട്ടത്. രണ്ടാം ഭാഗത്തിലാണ് പ്രസവത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ഡെലിവറി സമയത്ത് ഭർത്താവിനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ പറ്റുന്ന തരത്തിൽ ബെർത്ത് സ്യൂട്ടായിരുന്നു ദിയ ബുക്ക് ചെയ്തിരുന്നത്.