നടന്‍ ജി.കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും കഴിഞ്ഞ ദിവസമാണ് ആദ്യത്തെ കൺമണിയായി ആൺകുഞ്ഞ് ജനിച്ചത്.
ലേബർ റൂമിൽ ദിയ അമ്മയാകുന്ന നിമിഷത്തിനു സാക്ഷിയാകാൻ ഭർത്താവ് അശ്വിൻ സഹോദരിമാരായ അഹാന കൃഷ്ണ, ഇഷാനി, ഹൻസിക എന്നിവരുൾപ്പടെ കുടുംബവുമുണ്ടായിരുന്നു. ലേബർ റൂമിൽ നിന്നുള്ള ഹൃദ്യമായ നിമിഷങ്ങളുടെ വിഡിയോ ദിയ തന്റെ യൂ ട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത് വൈറലാണ്. സന്തോഷത്താൽ കരയുന്ന അഹാനയെയും ഹൻസികയെയും വിഡിയോയിൽ കാണാം.
ഗർഭിണിയായതുമുതലുള്ള വിശേഷങ്ങളെല്ലാം ദിയ യൂട്യൂബിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. നേരത്തെ ആശുപത്രിയിലേക്ക് പോകുന്ന വിഡിയോ ദിയ പോസ്റ്റ് ചെയ്തിരുന്നു.