നടി പ്രാർത്ഥനയും മോഡലും നടിയുമായ അൻസിയയും തമ്മിൽ വിവാഹിതരായെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമായിരുന്നു. പ്രാർത്ഥനയ്ക്കൊപ്പം പൂമാല ധരിച്ചു നിൽക്കുന്ന ചിത്രങ്ങള്‍ ‘With ma pondattii...’ എന്ന കുറിപ്പോടെ ആൻസിയ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്.
ഇപ്പോഴിതാ, ഇതിന്റെ യാഥാർത്ഥ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇരുവരും. വൈറലാകാൻ വേണ്ടിയാണ് പെൺസുഹൃത്തിനെ വിവാഹം കഴിക്കുന്നതെന്ന രീതിയിൽ റീൽ വിഡിയോ ചെയ്തതെന്നും തെലുങ്ക് താരങ്ങൾ ചെയ്തൊരു റീൽ റി ക്രിയേറ്റ് ചെയ്യാൻ നോക്കിയതാണെന്നും പ്രാർഥന പറയുന്നു.
‘വൈറലാകാൻ ചെയ്തതാ. ഇപ്പോൾ എയറിൽ ആയി. നിങ്ങൾ എങ്ങനെ പ്രതികരിക്കും എന്നറിയാൻ വേണ്ടിയാണ് ചെയ്തത്. പക്ഷേ എല്ലാവരും സപ്പോർട്ട് ചെയ്തു. വളരെ നല്ല കമന്റുകളാണ് കിട്ടിയത്. അതാണ് ഞങ്ങളുടെ ധൈര്യം. അതുകൊണ്ടാണ് യാഥാർഥ്യം ഇതുവരെ തുറന്നുപറയാതിരുന്നത്. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അൻസി വിവാഹം കഴിച്ചതാണ്. ഒരു കുഞ്ഞും ഉണ്ട്. അൻസിയുടെ കുഞ്ഞാണ് വിഡിയോയിൽ ഉള്ളത്. വിഡിയോ ചേട്ടന്മാരേ, ഒടുവിൽ പ്രാർഥന എത്തി സത്യം വെളിപ്പെടുത്തി എന്ന് ഇട്ടോളൂ’. പ്രാർത്ഥന പറയുന്നു.