നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബത്തിനു സന്നദ്ധസംഘടന വീട് വച്ചു നൽകിയിരുന്നു. എന്നാൽ ഈ വീട് ചോരുന്നു എന്ന ആരോപണവുമായി സുധിയുടെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ രേണു സുധി രംഗത്തെത്തിയത് ചർച്ചയായി. രേണുവിന്റെ ആരോപണത്തിനു മറുപടിയുമായി കേരള ഹോം ഡിസൈൻ ഗ്രൂപ്പ് സ്ഥാപകനും വീട് വച്ചുനല്‍കാന്‍ നേതൃത്വം വഹിച്ചയാളുമായ ഫിറോസ് എത്തിയതോടെ ചർച്ച വിവാദമായി. ഇപ്പോഴിതാ, ഇതുമായി ബന്ധപ്പെട്ട് രേണുവിന്റെ പിതാവ് തങ്കച്ചൻ ഒരു യൂ ട്യൂബ് ചാനലിൽ സംസാരിച്ചതാണ് വൈറലാകുന്നത്.
രേണു സുധിയും വീട്ടുകാരും ചേർന്ന് വീട് കൈവശപ്പെടുത്തിയെന്നും രേണു പച്ചക്കള്ളം പറയുന്നുവെന്നും ആരോപിക്കുന്നവർ സുധിയുടെയും രേണുവിന്റെയും അഞ്ച് വയസ്സുള്ള കുട്ടിയെപ്പറ്റി ഓർക്കുന്നില്ലെന്ന് തങ്കച്ചൻ പറയുന്നു.
‘‘അഞ്ച് വയസ്സ് കഴിഞ്ഞ ഒരു കുഞ്ഞിന്റെ കാര്യം ഇവരാരെങ്കിലും സംസാരിക്കുന്നുണ്ടോ ? ആരവനെ സംരക്ഷിക്കും. ഞങ്ങള് നാളെ പോകാം, ഈ കുഞ്ഞിനെ എവിടെ ഇട്ടിട്ട് പോകും. ഫിറോസ് ഇവിടെ വരട്ടേ, അവർക്ക് ഇഷ്ടപ്പെട്ടവരെ ഇവിടെ താമസിപ്പിക്കാം. പക്ഷേ, ഈ അഞ്ചര വയസ്സുള്ള കുട്ടിയെ ആരു നോക്കും ?’’.– തങ്കച്ചന്‍ ചോദിക്കുന്നു.
വീടിന്റെ തറകെട്ട്, ഭിത്തികെട്ട്, കോണ്‍ക്രീറ്റ് എന്നിവയെല്ലാം നല്ല മാന്യമായിട്ടാണ് ചെയ്തത്. എന്നാല്‍ വീട് തേച്ചത് ശരിയല്ല. പുതിയ മോഡല്‍ ആണെന്ന് പറഞ്ഞ് കുമ്മായം കൊണ്ട് തേച്ചത് കാരണം പുറകിലൊക്കെ അത് പോയി കൊണ്ടിരിക്കുകയാണ്. ഈ വീട് നിർമ്മിച്ച വ്യക്തിയാണ് വീട് നനയുന്നുവെന്ന് പറഞ്ഞതിന് രേണു പച്ചക്കളം പറയുന്നുവെന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്താക്കുന്നു. വീട് ഉണ്ടാക്കി ഒരു വർഷം കഴിഞ്ഞിട്ടും അതിന്റെ കംപ്ലീഷന്‍ സർട്ടിഫിക്കറ്റ് തന്നിട്ടില്ല. ഇത് ഞാന്‍ ചോദിച്ചപ്പോള്‍ എനിക്ക് ഇതില്‍ എന്താണ് കാര്യം എന്ന അർത്ഥത്തില്‍ അദ്ദേഹം സംസാരിച്ചു. പിന്നീട് ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്നും രേണുവിന്റെ പിതാവ് പറയുന്നു.രേണുവിന് എതിരായിട്ടുള്ളവർ ചിലപ്പോള്‍ ഇതൊക്കെ വിശ്വസിച്ചേക്കാം. എന്നാല്‍ ദൈവത്തിന് മുമ്പില്‍ അവർക്കുള്ളത് കിട്ടുമെന്നും തങ്കച്ചൻ കൂട്ടിച്ചേർത്തു.