ADVERTISEMENT

മനോഹരമായ മേക്കോവര്‍ ഫോട്ടോഷൂട്ടുമായി സോഷ്യൽ മീഡിയ താരം രേണു സുധി. ‘ഞാൻ കണ്ടെത്തി കഴിഞ്ഞു’ എന്നാണ് റോസാപ്പൂ കടിച്ചു പിടിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം രേണു കുറിച്ചത്.

അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു. സുധിയുടെ മരണശേഷമാണ് രേണു അഭിനയരംഗത്ത് സജീവമായത്. റീൽസ് വിഡിയോസിലും മ്യൂസിക് ആൽബങ്ങളിലും തിളങ്ങുന്ന രേണു കടുത്ത സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്. തന്നെ പരിഹസിക്കുന്നവർക്ക് കൃത്യമായ മറുപടിയുമായി രേണുവും രംഗത്തെത്താറുണ്ട്. അടുത്തിടെ സിനിമ പിന്നണിഗാനരംഗത്തേക്കും രേണു കടന്നിരുന്നു.

പുതിയ ഫോട്ടോയ്ക്കു താഴെയും പരിഹാസ കമന്റുകളുണ്ട്. രേണുവിന്റെ പിന്തുണച്ചും കമന്റുകൾ കാണാം. ‘രേണു, താങ്കൾക്കും ഈ ലോകത്ത് ആരുടെയും ആട്ടും, തുപ്പും കൊള്ളാതെ ജീവിക്കുവാനുള്ള അവകാശമുണ്ട്. എല്ലാ ആശംസകളും’ എന്നാണ് ഒരാൾ കുറിച്ചത്.

ADVERTISEMENT
ADVERTISEMENT