ആർജെയും നർത്തകനുമായ ആർജെ അമൻ വിവാഹിതനായി. റീബ റോയി ആണ് വധു. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. വിവാഹചിത്രങ്ങൾ അമൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു.
അമനും റീബയും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
നടി വീണാ നായരാണ് അമന്റെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ഒരു മകനുണ്ട്.