പരുക്കേറ്റ കാലിന്റെ വിഡിയോ പങ്കുവച്ച് നടി റബേക്ക സന്തോഷ്. കണങ്കാലിനു പരുക്കുണ്ടെങ്കിലും തമാശരൂപേണയാണ് റെബേക്ക വിഡിയോ തയാറാക്കിയിരിക്കുന്നത്. എപ്പോൾ, എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന വിവരങ്ങളൊന്നും താരം പറയുന്നില്ല.
പരുക്കു പറ്റുന്നതിനു മുൻപ്, 60 ദിവസത്തെ വർക്കൗട്ട് ചലഞ്ച് ആരംഭിക്കുകയാണെന്നു പറഞ്ഞുള്ള റബേക്കയുടെ ഇൻസ്റ്റഗ്രാം സ്റ്റോറികളും വിഡിയോയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. ‘എന്തൊക്കെ ബഹളമായിരുന്നു, അങ്ങനെ പവനായി ശവമായി, അപ്പോ ഓക്കെ ബൈ’ എന്നാണ് വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്. ‘വേണ്ടാ, വേണ്ടാ എന്നു നിന്നോടു ഞാൻ 123 പ്രാവശ്യം പറഞ്ഞതല്ലേ കുമാരാ’ എന്നാണ് വിഡിയോയ്ക്കു താഴെ റബേക്കയുടെ സുഹൃത്തും നടിയും അവതാരകയുമായ അമൃത നായർ കമന്റിട്ടത്.